Ernakulam

സംസ്ഥാനത്ത് സ്വർണവിലയ്ക്ക് തുടർച്ചയായ രണ്ടാം ദിവസവും ഇടിവ്

Please complete the required fields.




കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയ്ക്ക് തുടർച്ചയായ രണ്ടാം ദിവസവും ഇടിവ്. വെള്ളി വിലയിലും കുറവ് രേഖപ്പെടുത്തി. ഇന്ന് സ്വർണത്തിന് പവന് 520 രൂപയും ഗ്രാമിന് 65 രൂപയുമാണ് കുറഞ്ഞത്. ഇതോടെ 22 കാരറ്റ് സ്വർണത്തിന്റെ ഒരു പവൻ വില 1,12,120 രൂപയും ഒരു ഗ്രാമിന്റെ വില 14,015 രൂപയുമായി.

വെള്ളി വില ഗ്രാമിന് 5 രൂപ കുറഞ്ഞ് 250 രൂപയിലെത്തി.ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയതിന് പിന്നാലെയാണ് വിലയിടിവ്. ഇന്നലെ രാവിലെ പവന് 200 രൂപ കൂടി 1,13,760 രൂപയായിരുന്നു. എന്നാൽ ഉച്ചയോടെ 1120 രൂപ ഇടിഞ്ഞ് 1,12,640 രൂപയിലാണ് വിപണി ക്ലോസ് ചെയ്തത്.

അന്ന് ഗ്രാമിന് 14,080 രൂപയായിരുന്നു.അന്താരാഷ്ട്ര വിപണിയിലും സ്വർണവില താഴ്ന്നു. സ്‌പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് 35.67 ഡോളർ ഇടിഞ്ഞ് 4,327.52 ഡോളറാണ്. 0.82 ശതമാനത്തിന്റെ കുറവാണിത്.ഈ വർഷം ജനുവരി 29നാണ് സ്വർണം ഇതുവരെയുള്ള റെക്കോഡ് വില രേഖപ്പെടുത്തിയത്. അന്ന് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു.

Related Articles

Back to top button