Pathanamthitta
ഇന്ന് റെഡ് അലർട്ട്….നാളെ ഓറഞ്ചും; പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ച് പത്തനംതിട്ട കളക്ടർ

പത്തനംതിട്ട: കനത്ത മഴയുടെ പശ്ചാത്തലത്തിൽ പത്തനംതിട്ട ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ഓഗസ്റ്റ് 7 വ്യാഴാഴ്ച അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി.
റെഡ്, ഓറഞ്ച് അലർട്ട്ഇന്ന് ജില്ലയിൽ റെഡ് അലർട്ടും നാളെ ഓറഞ്ച് അലർട്ടും കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അവധി. അങ്കണവാടി മുതൽ കോളേജ് വരെഅങ്കണവാടികൾ, സ്കൂളുകൾ, ട്യൂഷൻ സെന്ററുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.
മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷ കണക്കിലെടുത്താണ് മുൻകരുതൽ നടപടിയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അവധി സംബന്ധിച്ച കൂടുതൽ നിർദേശങ്ങൾക്ക് ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്റർ 1077 എന്ന നമ്പറിൽ ബന്ധപ്പെടാം.





