Kozhikode

കോഴിക്കോട് ഉള്ളിയേരിയിൽ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Please complete the required fields.




കോഴിക്കോട് : ഉള്ളിയേരിയിൽ യുവതിയെ ഭർതൃവീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. താമരശ്ശേരി വിളയാറച്ചാൽ സ്വദേശിനിയായ സൗമ്യ (41) ആണ് മരിച്ചത്. ഉള്ളിയേരി സ്വദേശി രാജുവാണ് സൗമ്യയുടെ ഭർത്താവ്. വിളയാറച്ചാൽ ഡ്രൈവർ മോഹൻ – സീത ദമ്പതികളുടെ മകളാണ് സൗമ്യ.

സേവാഭാരതിയുടെ സജീവ പ്രവർത്തകയായി പ്രദേശം കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വരികയായിരുന്നു സൗമ്യ. സംഭവത്തിൽ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികളും പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button