
മാനന്തവാടി: ജില്ലയിൽ മഴ ശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ മേപ്പാടി പഞ്ചായത്തിലെ പ്രളയസാധ്യതയുള്ള ചില വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഇന്ന് അവധി പ്രഖ്യാപിച്ചു.
മേപ്പാടി പഞ്ചായത്തിലെ 8, 9, 10, 11, 12 എന്നീ വാർഡുകളിലെ സ്കൂളുകൾക്കാണ് അവധി ബാധകമായിരിക്കുന്നത്. മലയോര മേഖലകളിൽ മഴ കനത്ത സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.അതേസമയം സംസ്ഥാനത്ത് കാലവർഷം വീണ്ടും ശക്തിയാർജ്ജിക്കുന്നു! അതിതീവ്ര ന്യൂനമർദ്ദത്തിന്റെ പിടിയിലമർന്ന് കേരളത്തിൽ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഞെട്ടിക്കുന്ന മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ അടുത്ത ദിവസങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച വരെ ശക്തമായ മഴയും കാറ്റും തുടരുമെന്നാണ് അധികൃതർ നൽകുന്ന അലേർട്ട്.





