Kozhikode

ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു

Please complete the required fields.




കോഴിക്കോട്: ഏഷ്യയിലെ ഏറ്റവും വലിയ തൊഴിലാളി കൂട്ടായ്മയുടെ അമരക്കാരനും ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാനും പ്രമുഖ സഹകാരിയുമായ രമേശൻ പാലേരി(66) അന്തരിച്ചു. കോയമ്പത്തൂരിലെ കുമാർ ആശുപത്രിയിൽ ഇന്ന് രാവിലെ 8.30 ഓടെയായിരുന്നു അന്ത്യം.

അറുപത്തിയാറ് വയസ്സായിരുന്നു. ലിവർ സിറോസിസ് രോഗ ബാധിതനായി ചികിത്സയിലായിരുന്നു. സഹകരണ മേഖലയിലെ അദ്ദേഹത്തിന്റെ സംഭാവനകൾ ഏറെ ശ്രദ്ധേയമാണ്. റോബർട്ട് ഓവൻ പുരസ്‌കാരം, എം. ഭാസ്കരൻ മെമ്മോറിയൽ സഹകരണ പ്രതിഭാ പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ അഭിമാനമായി മാറിയ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി – ULCCS – ന്റെ ചെയർമാനായി മൂന്നു പതിറ്റാണ്ടിലേറെയായി അദ്ദേഹം ഈ സ്ഥാപനത്തെ നയിക്കുന്നതിനിടെയാണ് വേർപാട്. വടകര മടപ്പള്ളി സ്വദേശിയാണ്.

Related Articles

Back to top button