Idukki

ഇടുക്കിയിൽ ബധിരയും മൂകയുമായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ

Please complete the required fields.




ഉടുമ്പൻചോല: ഉടുമ്പൻചോലയിൽ ബധിരയും മൂകയുമായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ മധ്യപ്രദേശ് സ്വദേശി റിമു അറസ്റ്റിലായി. ഇയാളിൽ നിന്ന് വ്യാജ ആധാർ കാർഡും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം വൈകീട്ട് മൂന്നരയോടെ വീട്ടുപരിസരത്തുനിന്നാണ് പെൺകുട്ടിയെ ഇയാൾ ബലമായി കടത്തിക്കൊണ്ടുപോയത്. കുട്ടിയെ കാണാതായതിനെത്തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിൽ, വൈകീട്ട് ഏഴരയോടെ പെൺകുട്ടി സ്വമേധയാ വീട്ടിൽ തിരിച്ചെത്തുകയായിരുന്നു. തുടർന്ന് കുട്ടി ആംഗ്യഭാഷയിലൂടെ വിവരം നൽകിയതിനെത്തുടർന്ന് വീട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

ഉടുമ്പൻചോല പോലീസ് നടത്തിയ തിരച്ചിലിൽ രാത്രിയോടെ തന്നെ പ്രതിയെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ തനിക്ക് 20 വയസ്സുണ്ടെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞതെങ്കിലും, താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ 16 വയസ്സ് പ്രായം രേഖപ്പെടുത്തിയ ആധാർ കാർഡാണ് കണ്ടെത്തിയത്.
ഇയാളെ ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുമ്പാകെ ഹാജരാക്കാൻ നടപടികൾ തുടങ്ങിയെങ്കിലും, വിശദമായ പരിശോധനയിൽ ഈ രേഖ വ്യാജമാണെന്ന് തെളിയുകയായിരുന്നു. വ്യാജരേഖ ചമച്ചതടക്കമുള്ള ഗുരുതര വകുപ്പുകൾ ചുമത്തി പ്രതിക്കെതിരെയുള്ള തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.

Related Articles

Back to top button