Kannur

ലോകകപ്പ് ഫൈനൽ വിജയാഘോഷം, വിദ്യാർഥികൾക്ക് ഇന്ന് സൗജന്യ ബസ് യാത്രയും മന്തിയും

Please complete the required fields.




കണ്ണൂർ: ലോകപ്പ് ഫൈനൽ ആവേശം കണ്ണൂരിൽ. വിജയാഘോഷത്തിന്റെ ഭാഗമായി ഇന്ന് വിദ്യാർഥികൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച് കണ്ണൂരിലെ സ്വകാര്യ ബസുകൾ.ഗീതാഞ്ജലി, ഹരിശ്രീ, കിസ്മത്ത്, കസർമുല്ല എന്നീ ബസുകളാണ് വിദ്യാർഥികൾക്കായി സൗജന്യ സർവീസ് നടത്തുന്നത്.

തൃക്കടാരിപൊയിൽ– തലശ്ശേരി റൂട്ടിൽ സർവീസ് നടത്തുന്ന ഹരിശ്രീ ബസാണ് ആദ്യം ഈ പ്രഖ്യാപനം നടത്തിയത്. സ്പെയിൻ ലോകപ്പ് ജയിച്ചാൽ വിദ്യാർഥികൾക്ക് സൗജന്യ യാത്ര നൽകുമെന്നായിരുന്നു നേരത്തേയുള്ള പ്രഖ്യാപനം. എന്നാൽ ഏത് ടീം ജയിച്ചാലും ചൊവ്വാഴ്ച വിദ്യാർഥികൾക്ക് സൗജന്യ യാത്ര നൽകുമെന്ന് ഇപ്പോൾ ബസ് അധികൃതർ അറിയിച്ചു.

കൂത്തുപറമ്പ്– മട്ടന്നൂർ– കൂളിക്കടവ് റൂട്ടിൽ സർവീസ് നടത്തുന്നതാണ് ഗീതാഞ്ജലി ബസ്. ഇവരും വിദ്യാർഥികൾക്ക് സൗജന്യ യാത്ര ഒരുക്കുന്നുണ്ട്.കണ്ണൂർ– കൂത്തുപറമ്പ് റൂട്ടിൽ സർവീസ് നടത്തുന്ന കസർമുല്ല ബസിന്റേതാണ് ഏറ്റവും വ്യത്യസ്തമായ പ്രഖ്യാപനം. കസർമുല്ലയ്ക്ക് 9 ബസുകളുണ്ട്.ഇതിൽ റോസ് നിറത്തിലുള്ള ഒരു ബസും നീല നിറത്തിലുള്ള ഒരു ബസും ഉൾപ്പെടുന്നു. സ്പെയിൻ ജയിച്ചാൽ റോസ് നിറത്തിലുള്ള ബസിലും, അർജന്റീന ജയിച്ചാൽ സ്കൂൾ കുട്ടികൾ പോകുന്ന സമയത്ത് സർവീസ് നടത്തുന്ന നീല നിറത്തിലുള്ള ബസിലും സൗജന്യ യാത്ര നൽകുമെന്നായിരുന്നു പ്രഖ്യാപനം.

ജീവനക്കാരുടെ നിർദേശപ്രകാരമാണ് ഈ തീരുമാനമെന്ന് മാനേജ്മെന്റ് പ്രതിനിധി മുഹമ്മദ് ഷെഫീഖ് പറഞ്ഞു. ഫലം അനുസരിച്ച് ചൊവ്വാഴ്ച റോസ് നിറത്തിലുള്ള ബസിൽ എല്ലാ വിദ്യാർഥികൾക്കും സൗജന്യ യാത്ര നൽകുമെന്നും അദ്ദേഹം അറിയിച്ചു.ലോകകപ്പ് ഫൈനൽ പുലർച്ചെ നടക്കുന്നതിനാൽ വിദ്യാർഥികൾക്ക് തിങ്കളാഴ്ച സംസ്ഥാന സർക്കാർ അവധി പ്രഖ്യാപിച്ചിരുന്നു.
അതിനാലാണ് ചൊവ്വാഴ്ച സൗജന്യ യാത്ര ഒരുക്കുന്നതെന്നും ബസ് അധികൃതർ വ്യക്തമാക്കി.അതേസമയം, സ്പെയിൻ ജയിച്ചാൽ കണ്ണൂരിലെ ചില ഹോട്ടലുകൾ വിദ്യാർഥികൾക്ക് സൗജന്യമായി മന്തി നൽകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Back to top button