അടുത്ത അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യത, കോഴിക്കോട് ഉൾപ്പെടെ 10 ജില്ലകളിൽ കടുത്ത മുന്നറിയിപ്പ്

തിരുവനന്തപുരം: കുടയും റെയിൻകോട്ടും എടുത്തു വെച്ചോളൂ … സംസ്ഥാനത്ത് വെള്ളിയാഴ്ച മുതൽ 21-ാം തീയതി വരെ അഞ്ചുദിവസം കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ഇതിന്റെ ഭാഗമായി തൃശ്ശൂർ ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ടും പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ഉൾപ്പെടെ 10 ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തൃശ്ശൂർ ജില്ലയിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് അതിശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം.
കൂടാതെ 17 മുതൽ 19 വരെ കേരളത്തിൽ ഉടനീളം ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ തുടരും. 18-ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും 19-ന് കാസർകോട് മുതൽ മലപ്പുറം വരെയുള്ള വടക്കൻ ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.





