
കോട്ടയം: റബർ വില കുതിപ്പ് തുടരുന്നു. ഇന്നലെ ആർഎസ്എസ് നാലിന് 283 രൂപയ്ക്കുവരെ വ്യാപാരം നടന്നു. ലാറ്റക്സ് കിലോയ്ക്ക് 255 രൂപയ്ക്കാണു കച്ചവടം അവസാനി ച്ചത്. കുറഞ്ഞദിവസത്തിനുള്ളിൽ വില മുന്നൂറ് കടക്കുമെന്നാണു വിപണി വൃത്തങ്ങൾ നൽകുന്ന സൂചന. ഷീറ്റ് റബറിനും ലാറ്റക്സിനും റിക്കാർഡ് വിലയ്ക്കാണു വ്യാപാ രം നടക്കുന്നത്.
റബർ ബോർഡ് വിലയിൽനിന്നു മൂന്നു രൂപ കൂട്ടിയാണ് ഇന്നലെ വ്യാപാരികൾ ചരക്കെടുത്തത്. ആർഎ സ്എസ് നാലിനു 310 രൂപ വരെ ഉയരാനുള്ള സാധ്യതയും തള്ളിക്ക ളയാനാകില്ല. പ്രധാന റബർ ഉത്പാദക രാജ്യമായ തായ്ലൻഡ്, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങ ളിലുണ്ടായ ഉത്പാദനക്കുറവ് അന്താരാഷ്ട്ര വില ഉയരുന്നതിനു കാരണമായി.
ഒട്ടു പാൽ വിലയും കുതിക്കുകയാണ്. 166 രൂപയ്ക്കുവരെ വ്യാപാരികൾ കർഷകരിൽനിന്ന് ഒട്ടുപാൽ വാങ്ങുന്നുണ്ട്, 180 രൂപയ്ക്കു വരെ യാണ് വ്യാപാരികൾ വിൽക്കുന്നത്. കാലാവസ്ഥയിലുണ്ടായ വ്യതി യാനം ഉത്പാദനത്തെ ഗണ്യമായി ബാധിച്ചതായി കർഷകർ ചൂണ്ടി ക്കാട്ടുന്നു. ടാപ്പിംഗ് പുനരാരംഭിച്ച തോട്ടങ്ങളിലും ഉത്പാദനം കുറവാണ്
തുടർച്ചയായ മഴയായതിനാൽ ടാപ്പിംഗ് നടത്തുന്ന തോട്ടങ്ങളുടെ എണ്ണവും കർഷകരുടെ എണ്ണവും കുറവാണ്. വരുംദിവസങ്ങളിൽ കൂടുതൽ തോട്ടങ്ങളിൽ ടാപ്പിംഗ് ആരംഭിക്കുമെന്നാണു കർഷകസംഘ ടനകൾ പറയുന്നത്.
കഴിഞ്ഞമാസം 17നാണ് ആർഎ സ്എസ് നാലിനു വില കിലോഗ്രാ മിന് 276 രൂപയിൽ എത്തിയത്. 30ന് 268 രൂപയിലേക്ക് ഇടിഞ്ഞ വില വീണ്ടും ഉയരുകയായിരുന്നു. ആർഎ സ്എസ് നാലിന് 280 രൂപയും അഞ്ചിന് 276 രൂപയുമാണ് റബർ ബോർഡ് ഇന്നലെ നൽകിയ വില.





