
എറണാകുളം: ആറു മാസം പ്രായമുള്ള കുഞ്ഞിന്റെ ജീവൻ നിലനിർത്താൻ സുമനസ്സുകളുടെ സഹായം തേടി മാതാപിതാക്കൾ. മുവാറ്റുപുഴ ആയവന സ്വദേശിയായ ജിനുവും ഇരിങ്ങാലക്കുട ആളൂർ സ്വദേശിയായ നിമ്മിയുമാണ് 6 മാസം പ്രായമുള്ള മകളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സഹായം തേടുന്നത്.
ഒരു മാസം മുൻപാണ് മിയ മരിയക്ക് പേശികളെ ബാധിക്കുന്ന ഗുരുതര ജനിതക രോഗമായ സ്പൈനൽ മസ്കുലർ അട്രോഫി ടൈപ്പ് വൺ സ്ഥിരീകരിക്കുന്നത്. കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലുള്ള മിയയുടെ ജീവൻ നിലനിർത്താനുള്ള മരുന്നിന് 16 കോടി രൂപയാണ് വില. സാധാരണക്കാർക്ക് അപ്രാപ്യമായ തുക കണ്ടെത്താൻ സഹായം തേടുകയാണ് കുടുംബം
പഞ്ചായത്തിലെ ജനപ്രതിനിധികൾ ചേർന്ന് ചികിത്സാ സഹായ നിധി രൂപീകരിച്ച് പണം കണ്ടെത്താനുള്ള പരിശ്രമത്തിലാണ്. മിയയുടെ മാതാവ് നിമ്മി, ആളൂർ പഞ്ചായത്ത് പ്രസിഡന്റ് റോസ്ലി ഫ്രാൻസീസ്, വാർഡ് മെമ്പർ പി.കെ.ജോസ് എന്നിവരുടെ പേരിലാണ് സഹായത്തിനായുള്ള അക്കൗണ്ട് തുടങ്ങിയിരിക്കുന്നത്. മരിയയുടെ ജീവൻ രക്ഷിക്കാൻ സുമനസ്സുകൾ ഒപ്പമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:
ഫെഡറൽ ബാങ്ക്, കൊമ്പൊടിഞ്ഞാമക്കൽ ബ്രാഞ്ച്
അക്കൗണ്ട് നമ്പർ: 19840100080595
ഐഎഫ്എസ്സി കോഡ്: FDRL0001984
സ്വിഫ്റ്റ് കോഡ്: FDRLINBBIBD





