സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസ്; വീണ ടിയുടെ ബാങ്ക് ലോക്കര്‍ തുറന്ന് പരിശോധിക്കുന്നു

തിരുവനന്തപുരം: സിഎംആര്‍എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വീണാ ടിയുടെ ബാങ്ക് ലോക്കര്‍ തുറന്നുപരിശോധിക്കുന്നു.എച്ച്ഡിഎഫ്‌സി ബാങ്കിലെ ലോക്കറാണ് ഇ ഡി ഉദ്യോഗസ്ഥര്‍ തുറന്ന് പരിശോധിക്കുന്നത്. ഇ ഡി സംഘം തിരുവനന്തപുരം എംജി റോഡിലുളള എച്ച്ഡിഎഫ്‌സി ബാങ്കിലെത്തി.
കൊച്ചിയിലെ ഓഫീസിൽ വെച്ച് നടത്തിയ ചോദ്യം ചെയ്യലിന് ശേഷമാണ് വീണയുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കുന്നത്. തുടരന്വേഷണത്തിൻ്റെ ഭാഗമായാണ് പരിശോധന. ഈ ബാങ്കിലാണ് സ്വർണത്തിന് ഉൾപ്പെടെ ലോക്കർ സൗകര്യങ്ങൾ ഉപയോഗിച്ചിട്ടുള്ളതെന്ന് വീണ മൊഴി നൽകിയിരുന്നു. നിലവിൽ പരിശോധന തുടരുകയാണ്.
നേരത്തെ, പിണറായി വിജയൻ്റെ വീട്ടിൽ ഇഡി റെയ്ഡ് നടത്തിയ ഇഡി ഉദ്യോഗസ്ഥക്ക് നേരെ ആക്രമണം ഉണ്ടായ സാഹചര്യത്തിൽ കേന്ദ്ര സേനാംഗങ്ങൾ ഉൾപ്പെടെ പരിശോധനയ്ക്ക് എത്തിയിട്ടുണ്ട്. ബാങ്കിന് മുന്നിൽ സുരക്ഷാ ഉദ്യോഗസ്ഥര്‍ തമ്പടിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരിശോധനയുടെ വിവരങ്ങൾ കൈമാറിയിട്ടുണ്ട്.




