Kozhikode

കോഴിക്കോട് ബാലുശ്ശേരിയിൽ പതിനാലുകാരിക്ക് നേരെ നഗ്നതാ പ്രദർശനം; പോക്സോ കേസിൽ ഉണ്ണികുളം സ്വദേശി അറസ്റ്റിൽ

Please complete the required fields.




ബാലുശ്ശേരി: സ്കൂൾ വിദ്യാർത്ഥിനിയെ നഗ്നതാ പ്രദർശനം നടത്തി അപമാനിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ബാലുശ്ശേരി ഉണ്ണികുളം സ്വദേശി ആദിൽ മുഹമ്മദിനെയാണ് ബാലുശ്ശേരി പോലീസ് പിടികൂടിയത്. പതിനാല് വയസ്സുള്ള പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. അറസ്റ്റിന് പിന്നാലെ പ്രതിയെ പേരാമ്പ്ര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

സമാനമായ കേസുകൾ താമരശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിലും ഇയാൾക്കെതിരെയുണ്ട്. ഇതുകൂടാതെ, മറ്റൊരാളുടെ വീട്ടിൽ അതിക്രമിച്ച് കയറിയതിനും ഇയാൾക്കെതിരെ കേസുകളുണ്ട്. പ്രതിയുടെ ഇത്തരം പ്രവൃത്തികൾ മാനസികമായ സ്വഭാവ വൈകൃതമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രതിക്കെതിരായ നിയമനടപടികൾ കർശനമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് ബാലുശ്ശേരി പോലീസ് അറിയിച്ചു.

Related Articles

Back to top button