Thiruvananthapuram

കുതിച്ചുയർന്നു, പിന്നാലെ താഴ്ന്ന് സ്വർണ വില

Please complete the required fields.




തിരുവനന്തപുരം: രണ്ടു ദിവസത്തിനിടെ സ്വർണ വിലയിൽ വൻ വർദ്ധന രേഖപ്പെടുത്തിയ ശേഷം ഇന്ന് വില കുറഞ്ഞു. കഴിഞ്ഞ 2 ദിവസങ്ങളിലെ വർദ്ധന ഗ്രാമിന് 55 രൂപയായിരുന്നു. ഒരു പവൻ സ്വർണത്തിന് രണ്ടു ദിവസത്തിനിടെ 440 രൂപയാണ് വർധിച്ചത്. ഇന്നത്തെ സ്വർണ്ണവില ഗ്രാമിന് 4550 രൂപയാണ്. ഒരു പവൻ സ്വർണത്തിന് 36400 രൂപയാണ് ഇന്നത്തെ വില. 15 രൂപ ഇന്ന് ഗ്രാമിനും 120 രൂപ പവനും കുറഞ്ഞു.

ഗ്രാമിന് 5 ദിവസത്തോളം 4500 രൂപയായിരുന്നു വില. 4480 രൂപയായിരുന്നു ജനുവരി 12 ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില. പിന്നീട് 20 രൂപയുടെ വര്‍ധനയുണ്ടായ ശേഷം അഞ്ച് ദിവസത്തോളം സ്വര്‍ണ്ണവിലയില്‍ മാറ്റമുണ്ടായില്ല. ഇതിന് ശേഷമാണ് കഴിഞ്ഞ മൂന്ന് ദിവസമായുള്ള വർധന. ഇന്ന് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണ്ണത്തിന് 3760 രൂപയുമാണ് വില. പവന് 36360 രൂപയാണ് വില. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് 71 രൂപയാണ് വില. 925 ഹാള്‍മാര്‍ക്ക്ഡ് വെള്ളിക്ക് ഒരു ഗ്രാമിന് 100 രൂപയാണ്.

സ്വര്‍ണ്ണ വ്യാപാര സ്ഥാപനങ്ങളെ സംബന്ധിച്ച് ഈ വര്‍ഷം വില ഉയരുമോ കുറയുമോ എന്നതിനെക്കാള്‍ മാര്‍ക്കറ്റിനെ കുറിച്ച് വ്യക്തമായ പഠനങ്ങളുള്ള ഒരു റിസ്‌ക്ക് മാനേജ്‌മെന്റ് സംവിധാനവും ഹെഡ്ജിംഗും ഉണ്ടാവുകയും ഉയര്‍ച്ച താഴ്ച്ചകള്‍ നഷ്ടം വരുത്താത്ത രീതിയില്‍ ഉപയോഗിക്കുകയും ചെയ്യുകയാണ് പ്രധാനം. സ്വര്‍ണ്ണ വ്യാപാര മേഖലയില്‍ ബിഐഎസ് ഹോള്‍മാര്‍ക്ക് മുദ്ര നിര്‍ബന്ധമാക്കല്‍, സ്‌പോട്ട് എക്‌ചേഞ്ച് തുടങ്ങിയ മാറ്റങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുമെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പറയുന്നു.

Related Articles

Leave a Reply

Back to top button