Thiruvananthapuram
പ്രിയദർശിനി’ ഒരുങ്ങി; ഉദ്ഘാടന ദിവസം ബസ് ഓടിക്കാൻ കെഎസ്ആർടിസിയുടെ ആദ്യ വനിതാ ഡ്രൈവർ ഷീല; ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും സൗജന്യ യാത്രയൊരുക്കുന്ന സർക്കാരിന്റെ സ്വപ്ന പദ്ധതിയായ ‘പ്രിയദർശിനി’ക്ക് തിങ്കളാഴ്ച (ജൂൺ 15) തുടക്കമാകും. രാവിലെ എട്ടരയ്ക്ക് തമ്പാനൂരിൽ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ പദ്ധതി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ദിവസം പെരുമ്പാവൂർ ഡിപ്പോയിലെ കെഎസ്ആർടിസിയുടെ ആദ്യ വനിതാ ഡ്രൈവർ ഷീലയാണ് ബസ് ഓടിക്കുക. കണ്ടക്ടറും വനിതയായിരിക്കും.
മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെ 20 വിവിഐപികൾ ഉദ്ഘാടന ദിവസം തമ്പാനൂർ മുതൽ സെക്രട്ടറിയേറ്റ് വരെ ഈ ബസിൽ യാത്ര ചെയ്യും. സംസ്ഥാനത്താകെ 3,125 ഓർഡിനറി ബസുകളിലാണ് സൗജന്യ യാത്രാ സൗകര്യം ലഭിക്കുക





