Kannur

മാക്കൂട്ടം ചുരത്തിൽ ജൂലൈ 9 വരെ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം

Please complete the required fields.




ഇരിട്ടി : കനത്ത മഴയെത്തുടർന്ന് മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് കുടക് ജില്ലയിലെ പ്രധാന പാതകളിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.

മാക്കൂട്ടം ചുരം പാത ഉൾപ്പെടെ, കുടക് ജില്ലയിലെ റോഡുകളിൽ ജൂലൈ 9 വരെ ഭാരവാഹനങ്ങൾക്കു നിയന്ത്രണമേർപ്പെടുത്തി. 18.5 ടണ്ണിൽ കൂടുതലുള്ള ചരക്കുവാഹനങ്ങൾക്കു നിരോധനം ഏർപ്പെടുത്തി.
പൊതുഗതാഗത സംവിധാനങ്ങൾക്കും സ്കൂൾവാഹനങ്ങളും നിരോധനമില്ല. തടി, മണൽ ലോഡ് വാഹനങ്ങൾക്കും കണ്ടെയ്നറുകൾ, ടാങ്കറുകൾ, ടിപ്പറുകൾ എന്നിവയ്ക്കും നിരോധനമുണ്ട്.

ഇത്തരം വാഹനങ്ങൾ ചെക്പോസ്റ്റുകളിൽ തടയും. പച്ചക്കറി കൊണ്ടുപോകുന്ന സാധാരണ ചരക്കുവാഹനങ്ങൾക്കും ലോറികൾക്കും പാചകവാതകം, ഇന്ധനങ്ങൾ എന്നിവ കൊണ്ടുപോകുന്ന വാഹനങ്ങൾക്കും നിയന്ത്രണം ബാധകമല്ലമെന്ന് മടിക്കേരി ഡപ്യൂട്ടി കമ്മിഷണർ എസ്.ജെ.സോമശേഖർ അറിയിച്ചു.

Related Articles

Back to top button