India

നീറ്റ് പരീക്ഷാ സമയം 195 മിനിറ്റാക്കി; ഉച്ചയ്ക്ക് 2 മുതൽ ബുക്ക്‌ലെറ്റിലും മാറ്റം

Please complete the required fields.




ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ ‘നീറ്റ്’ കൂടുതൽ സുതാര്യമാക്കാനും വിദ്യാർഥികളുടെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും ലക്ഷ്യമിട്ട് നിർണായക പരിഷ്കാരങ്ങളുമായി നാഷനൽ ടെസ്റ്റിങ് ഏജൻസി . പരീക്ഷാ സമയം വർദ്ധിപ്പിച്ചതും ചോദ്യപ്പേപ്പറിൽ റഫ് വർക്കുകൾ ചെയ്യാനുള്ള സ്ഥലം കൂട്ടിയതുമാണ് പുതിയ മാറ്റങ്ങളിൽ പ്രധാനം. എൻടിഎ ഇന്ന് പുറത്തിറക്കിയ ഔദ്യോഗിക വിജ്ഞാപനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

പ്രധാന മാറ്റങ്ങൾ താഴെ പറയുന്നവയാണ്:

പരീക്ഷാ സമയം 195 മിനിറ്റ്: നീറ്റ് പരീക്ഷയുടെ സമയം 195 മിനിറ്റായി ഉയർത്തി. ഇനി മുതൽ ഉച്ചയ്ക്ക് 2:00 മണിക്ക് തുടങ്ങി വൈകുന്നേരം 5:15 വരെയായിരിക്കും പരീക്ഷ. ഹാജർ പട്ടികയിൽ ഒപ്പിടുന്നത് അടക്കമുള്ള നടപടിക്രമങ്ങൾ കാരണം വിദ്യാർഥികൾക്ക് പരീക്ഷ എഴുതാനുള്ള സമയം നഷ്ടപ്പെടാതിരിക്കാനാണ് ഈ മാറ്റം.റഫ് വർക്കുകൾ ചെയ്യാനായി ചോദ്യപ്പേപ്പർ ബുക്ക്‌ലെറ്റിൽ അനുവദിച്ചിരുന്ന സ്ഥലപരിധി വർദ്ധിപ്പിച്ചു. മുൻപുണ്ടായിരുന്ന 2 പേജുകൾക്ക് പകരം ഇനി മുതൽ 4 പേജുകൾ ലഭിക്കും.

മുൻപ് റഫ് പേജുകൾ ബുക്ക്‌ലെറ്റിന്റെ അവസാന ഭാഗത്ത് മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ഇനി മുതൽ നിർദേശങ്ങൾ അടങ്ങിയ ആദ്യ ഭാഗത്തിന് പിന്നാലെ 2 പേജുകളും, ബാക്കി 2 പേജുകൾ ബുക്ക്‌ലെറ്റിന്റെ അവസാന ഭാഗത്തുമായി ക്രമീകരിക്കും.ഇംഗ്ലിഷിന് പുറമെ മലയാളം ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷകളിലെ ചോദ്യപ്പേപ്പറുകളിലും ഈ പുതിയ പരിഷ്കാരം പ്രാബല്യത്തിൽ വരും.

Related Articles

Back to top button