India

അമ്മായിയമ്മയെ താലിചാർത്തി മരുമകൻ; വിചിത്ര വിവാഹത്തിൽ അന്വേഷണവുമായി പോലീസ്

Please complete the required fields.




കാൺപൂർ: അമ്മായിയമ്മയെ യുവാവ് വിവാഹം കഴിച്ചതായി റിപ്പോർട്ട്. ഉത്തർപ്രദേശിലെ കാൺപൂർ ദേഹാതിലാണ് വിചിത്രമായ ഈ സംഭവം നടന്നത്. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വലിയ രീതിയിലുള്ള വിവാദങ്ങൾക്കാണ് ഇത് വഴിവെച്ചിരിക്കുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ പോലീസ് അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

ഏതാനും വർഷങ്ങൾക്ക് മുൻപ് ഈ യുവാവിന്റെ ഭാര്യ മരണപ്പെട്ടിരുന്നു. ഇതിനുശേഷമാണ് ഇയാൾ അമ്മായിയമ്മയുമായി പ്രണയത്തിലായതെന്നും തുടർന്ന് ഇരുവരും വിവാഹിതരാകാൻ തീരുമാനിക്കുകയുമായിരുന്നു എന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരു പ്രാദേശിക ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇവരുടെ വിവാഹച്ചടങ്ങുകൾ നടന്നത്.

വിവാഹത്തിന്റേതായി പുറത്തുവന്ന വീഡിയോയിൽ, യുവാവ് പ്രായമായ സ്ത്രീയുടെ നെറ്റിയിൽ സിന്ദൂരം ചാർത്തുന്നതും മാല ചാർത്തുന്നതും കാണാം. പരസ്പരം മധുരം പങ്കുവെക്കുന്ന ദൃശ്യങ്ങളും ഇതിലുണ്ട്. ഈ വീഡിയോ ഇൻറർനെറ്റിൽ വൈറലായതോടെ നിരവധി പേരാണ് ദൃശ്യങ്ങൾ പങ്കുവെച്ചതും വിമർശനങ്ങളുമായി രംഗത്തെത്തിയതും.

വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കാൺപൂർ ദേഹത് പൊലീസ് സംഭവത്തിൽ സ്വമേധയാ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീഡിയോയുടെ ആധികാരികത പരിശോധിച്ചു വരികയാണെന്നും, സംഭവത്തിന് പിന്നിലെ യഥാർത്ഥ വസ്തുതകൾ എന്താണെന്ന് കണ്ടെത്താൻ പ്രാദേശിക പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. വിവാഹം നിയമപരമായി സാധുതയുള്ളതാണോ എന്നും കുടുംബാംഗങ്ങളുടെ പ്രതികരണം എന്താണെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.

Related Articles

Back to top button