Kozhikode

കോഴിക്കോട് നാദാപുരത്ത് മൊബൈൽ ഷോപ്പിന്റെ പൂട്ട് പൊളിച്ച് കവർച്ച; പോലീസ് കേസെടുത്തു

Please complete the required fields.




കോഴിക്കോട്: കോഴിക്കോട് നാദാപുരം പൂച്ചാക്കൂൽ റോഡിൽ പ്രവർത്തിക്കുന്ന മൊബൈൽ ഫോൺ കടയുടെ പൂട്ട് പൊളിച്ച് വൻ കവർച്ച നടത്തിയ സംഭവത്തിൽ പോലീസ് കേസെടുത്തു.

റോഡരികിലെ ‘AIM’ എന്ന മൊബൈൽ ഫോൺ സെയിൽസ് ആൻഡ് സർവ്വീസ് കടയിലാണ് കവർച്ച നടത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. കടയുടെ മുൻവശത്തെ പ്രധാന പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്.
കടയിൽ സെക്കൻഡ് ഹാൻഡ് വിൽപ്പനയ്ക്കായി വെച്ചിരുന്ന വിവോ കമ്പനിയുടെ മൊബൈൽ ഫോൺ, റിപ്പയറിങ്ങിനായി ഉപഭോക്താക്കൾ ഏൽപ്പിച്ച വിലകൂടിയ ആപ്പിൾ എക്സ് ഐഫോൺ, രണ്ട് ഇയർ ബഡ്സുകൾ എന്നിവയാണ് കടയിൽ നിന്നും കവർന്നത്.

കവർച്ചയിലൂടെ ഏകദേശം 12,000 രൂപയുടെ നഷ്ടം സംഭവിച്ചതായി കടയുടമ മുഹമ്മദ് ഷംനാദ് പരാതിയിൽ വ്യക്തമാക്കുന്നു. കടയുടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button