
വയനാട്: വയനാട് തോൽപെട്ടിയിൽ വിനോദയാത്ര സംഘത്തിന് നേരെ കാട്ടാന ആക്രമണം . നാദാപുരം വളയം ചെറുമോത്ത് സ്വദേശികളായ യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിയഴ്ക്ക്.
വളയം സ്വദേശികളായ ആറ് പേർ സഞ്ചരിച്ച വാഹനത്തിന് നേരെയാണ് ആക്രമണം നടന്നത് . ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സംഭവം . റോഡിൽ നിന്ന ഒറ്റക്കൊമ്പൻ കാറിന് നേരെ പാഞ്ഞടുക്കുകയായിരുന്നു .
റോഡ് സൈഡിൽ മാറി നിന്ന കാട്ടാന വാഹനം മുന്നോട്ട് പോകുന്ന ഘട്ടത്തിൽ വാഹനത്തിന് നേരെ ഉടൻ തന്നെ പാഞ്ഞടുക്കുകയും വാഹനത്തിന് കുത്തുകയും ചെയ്തു . ഉടൻ തന്നെ ഡ്രൈവർ പെട്ടെന്ന് വാഹനം മുന്നോട്ട് എടുത്തു മാറ്റിയതുകൊണ്ടാണ് വൻ ദുരന്തം ഒഴിവായത്. ആറ് പേരും സുരക്ഷിതരായി നാട്ടിലേക്ക് എത്തി .





