Thiruvananthapuram

സംസ്ഥാനത്തെ പെട്രോളിന്റെയും ഡീസലിന്റെ അധിക നികുതിയിൽ കുറവ് വരുത്തണം’ – കെ.സുരേന്ദ്രൻ

Please complete the required fields.





തിരുവനന്തപുരം: സംസ്ഥാനത്തെ പെട്രോളിന്റെയും ഡീസലിന്റെ അധിക നികുതിയിൽ കുറവ് വരുത്തണമെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രൻ. ചുരുങ്ങിയത് പത്ത് രൂപയുടെയെങ്കിലും കുറവ് വരുത്തണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു.

‘സംസ്ഥാനത്തെ പെട്രോളിന്റെയും ഡീസലിന്റെ അധിക നികുതിയിൽ കുറവ് വരുത്തണം. വാറ്റ് ഇനത്തിലും സെസ് ഇനത്തിലും ഈടാക്കുന്നതിൽനിന്ന് ചുരുങ്ങിയത് പത്ത് രൂപയെങ്കിലും കുറയ്ക്കാൻ സംസ്ഥാന സർക്കാർ അടിയന്തരമായി തയ്യാറാകണം.

ഒരു ഉപഭോക്തൃ സംസ്ഥാനമെന്ന നിലയിൽ എല്ലാവർക്കും സഹാകരമാകും. പത്ത് രൂപയുടെ കുറവ് വരുത്താൻ സംസ്ഥാന സർക്കാരിന് സാധിക്കും. മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ് തുടങ്ങിയ എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം 15 രൂപ സംസ്ഥാന നികുതി ഇനത്തിൽ കുറവ് വരുത്തിയിട്ടുണ്ട്. കേരളത്തിലെ ഇന്നത്തെ സാഹചര്യം കണക്കിലെടുക്കണം’, സുരേന്ദ്രൻ പറഞ്ഞു.

സംസ്ഥാനത്തെ പുതിയ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമാണ് മിൽമ പാലിന്റെ വില കൂട്ടിയതെന്നും സുരേന്ദ്രൻ പറഞ്ഞു. കർഷകർക്ക് ബുദ്ധിമുട്ടില്ലാത്ത വിധത്തിൽ മിൽമ പാലിന്റെ വില കുറയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Articles

Back to top button