സീനിയര്‍ താരങ്ങളില്‍ നിന്ന് പിന്തുണ ലഭിച്ചില്ല’; ഹാര്‍ദിക് പണ്ഡ്യ മുംബൈ ഇന്ത്യന്‍സ് വിടുന്നെന്ന് റിപ്പോര്‍ട്ട്

ഹാര്‍ദിക് പണ്ഡ്യ മുംബൈ ഇന്ത്യന്‍സ് വിടുന്നു. തീരുമാനം ടീം ഉടമകളെ അറിയിച്ചതായയാണ് റിപ്പോര്‍ട്ട്. സീനിയര്‍ താരങ്ങളില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്ന പരാതി ഹാര്‍ദിക് അറിയിച്ചതായും റിപ്പോര്‍ട്ട്.
മുംബൈ ഇന്ത്യന്‍സിന്റെ നായക സ്ഥാനത്ത് നിന്ന് ഹാര്‍ദികിനെ മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഹാര്‍ദിക് നായകസ്ഥാനത്ത് തുടരുന്നതില്‍ മാനേജ്മെന്റിന് താത്പര്യമില്ലെന്നും സീസണിലുടനീളം ഇതിന്റെ സൂചനകളുണ്ടായിരുന്നതായുമായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ പോലും പുറത്ത് വന്നിരുന്ന റിപ്പോര്‍ട്ടുകള്‍.
2024 ലാണ് ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് ഹാര്‍ദിക് മുംബൈയില്‍ തിരിച്ചെത്തുന്നത്. ഹാര്‍ദിക്കിന് കീഴില്‍ മുംബൈയ്ക്ക് കാര്യമായി തിളങ്ങാന്‍ ആയിരുന്നില്ല. മൂന്ന് സീസണുകളില്‍ ഒരുതവണ മാത്രമാണ് ഓഫില്‍ കടന്നത്. ഈ സീസണില്‍ ടീം ഒമ്പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഐപിഎല്ലില്‍ നിന്ന് പുറത്തായതിന് പിന്നാലെ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാര്‍ദിക് ഡിലീറ്റ് ചെയ്തതും ചര്‍ച്ചയായിരുന്നു.





