
കൊച്ചി: ഇടതു ഭരണം മാറിയതോടെ വീണ്ടും കുടി ഒഴിപ്പിക്കൽ. എറണാകുളം പാരിയത്തുകാവിൽ സംഘർഷം, ചോര ഒഴുകിയാലും പിൻമാറില്ലെന്ന് കുടുംബങ്ങൾ. എട്ട് പട്ടികജാതി കുടുംബങ്ങളെ തെരുവിലേക്ക് അടിച്ചിറക്കാനുള്ള നീക്കത്തെ ചെറുക്കാൻ സിപിഐഎം പ്രവർത്തകർ രംഗത്ത്. കോടതി ഉത്തരവ് നടപ്പാക്കാൻ എത്തിയ പൊലീസുമായി സംഘർഷം. സത്രീകളും കുട്ടികളും അടക്കമുള്ള സമരക്കാർക്ക് നേരെ പൊലീസ് അതിക്രമം.
മുമ്പ് പലതവണ കുടിയൊഴിപ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും പ്രക്ഷോഭത്തെ തുടര്‍ന്ന് പിന്മാറുകയായിരുന്നു.ഭൂമിയുടെ ഉടമസ്ഥതയെച്ചൊല്ലി പ്രദേശത്ത് 50 വർഷത്തോളമായി തർക്കം നിലനിൽക്കുന്നുണ്ട്. കോടതി ഉത്തരവ് നടപ്പാക്കാനായി അഡ്വക്കേറ്റ് കമ്മിഷണറും റവന്യൂ-കോടതി അധികൃതരും പോലീസും ചേർന്ന് ഇവിടെ നിരവധി തവണ ഒഴിപ്പിക്കൽ നടപടികൾക്കായി ശ്രമിച്ചിരുന്നു.
സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ഭൂമിയെന്ന് ഒരു വിഭാഗം അവകാശപ്പെടുമ്പോൾ, തങ്ങൾ വർഷങ്ങളായി താമസിക്കുന്ന മണ്ണിൽ നിന്നും മാറില്ലെന്ന നിലപാടിലാണ് പ്രദേശവാസികൾ. അഭിഭാഷക കമ്മീഷൻ സ്ഥലത്തെത്തി നടപടികൾക്ക് ശ്രമിച്ചെങ്കിലും നാട്ടുകാർ ഒത്തുചേർന്ന് ശക്തമായി തടയുകയായിരുന്നു.
അതേസമയം, സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന പ്രതിഷേധം വാർത്തയായതോടെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിഷയത്തിൽ ഇടപെട്ടു. കൊച്ചി പൊലീസിനോട് നടപടി നിർത്തിവെക്കാൻ ചെന്നിത്തല നിർദേശം നൽകി. അടിയന്തരമായി നടപടികൾ നിർത്തിവയ്ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഇതോടെ പ്രദേശത്ത് നിന്ന് പൊലീസ് പിരിഞ്ഞുപോയി. നിലവിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമായി തുടരുകയാണ്.





