മുഖ്യമന്ത്രി തീരുമാനത്തിൽ എന്റെ അഭിപ്രായം വ്യത്യസ്തമായിരുന്നുവെന്ന് പിജെ കുര്യൻ; ‘രമേശ് ചെന്നിത്തല ഉറപ്പായും മന്ത്രിസഭയിൽ ഉണ്ടാകണം

പത്തനംതിട്ട: രമേശ് ചെന്നിത്തല ഉറപ്പായും മന്ത്രിസഭയിൽ ഉണ്ടാകണമെന്ന് കോൺഗ്രസ് നേതാവ് പിജെ കുര്യൻ. മുഖ്യമന്ത്രി തീരുമാനത്തിൽ തന്റെ അഭിപ്രായം വ്യത്യസ്തമായിരുന്നു. ആ അഭിപ്രായത്തിന് ഇനി പ്രസക്തയില്ലെന്നും പിജെ കുര്യൻ പറഞ്ഞു. താന്‍ ആരുടെ പേരാണ് പറഞ്ഞതെന്ന് പറയില്ല. അഭിപ്രായം വ്യത്യസ്തമായിരുന്നുവെന്നത് സമ്മതിക്കുന്നുവെന്ന് പിജെ കുര്യന് പറഞ്ഞു.
കള്ളം പറയുന്നില്ല. ആരുടെ പേരാണ് പറഞ്ഞതെന്ന് ഇനി പറയുന്നതില്‍ പ്രസക്തിയില്ലെന്ന് പിജെ കുര്യന് പറഞ്ഞു. ഹൈക്കമാന്‍ഡ് എടുത്ത തീരുമാനത്തെ പൂര്‍ണമായി അംഗീകരിക്കുന്നു. എല്ലാ കോണ്‍ഗ്രസുകാരും അത് അംഗീകരിക്കും. രമേശ് ചെന്നിത്തലയും ആ തീരുമാനത്തെ അംഗീകരിച്ചിട്ടുണ്ടെന്ന് പിജെ കുര്യൻ പറഞ്ഞു. അതേസമയം മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ, വി ഡി സതീശൻ നയിക്കുന്ന മന്ത്രിസഭയിൽ ആരൊക്കെ വരുമെന്നതിൽ കൂടിയാലോചനകൾ സജീവമാണ്.
മുഖ്യമന്ത്രി ഉൾപ്പെടെ പന്ത്രണ്ട് മന്ത്രിമാരാകും കോൺഗ്രസിൽ നിന്നുണ്ടാകുക. മന്ത്രിസഭയുടെ ഭാഗമാകുമോ എന്നതിൽ രമേശ് ചെന്നിത്തല ഇനിയും മനസ് തുറന്നിട്ടില്ല. കൂടുതൽ മന്ത്രിമാർക്കായി കെ സി വേണുഗോപാൽ പക്ഷം അവകാശവാദം ഉന്നയിച്ചേക്കും. മുസ്ലിം ലീഗിന്റെ മന്ത്രിമാർ തിങ്കളാഴ്ച തന്നെ സത്യപ്രതിജ്ഞ ചെയ്യുമെന്ന് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. എല്ലാ പാർട്ടികൾക്കും മന്ത്രിസഭ പ്രാതിനിധ്യം ഉണ്ടാകുമെന്നാണ് സൂചന.




