India

പ്രിയങ്കയും തുണച്ചു; വിഡി സതീശൻ കേരള മുഖ്യമന്ത്രിയാകും , കെസിയുടെ നീക്കങ്ങൾ എല്ലാം പൊലിഞ്ഞു

Please complete the required fields.




ന്യൂഡൽഹി: മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ഘടക കക്ഷികളുടെ ശക്തമായ പിന്തുണയും ജനകീയ സമ്മർദ്ദത്തിനുമൊപ്പം പ്രിയങ്ക ഗാന്ധിയുടെ ഇടപെടലും തുണച്ചു. വിഡി സതീശൻ കേരള മുഖ്യമന്ത്രിയാകും.
പ്രഖ്യാപനം ഇന്ന് ഉച്ചയോടെ ഉണ്ടാകും. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള ദേശീയ നേതാക്കളുടെ പിന്തുണയും നിയുക്ത എംഎൽഎമാരെ അനുകൂലമാക്കി നിർത്തിയ കെസി വേണുഗോപാലിൻ്റെ ആത്മവിശ്വാസത്തോടെയുള്ള നീക്കങ്ങൾ ഒടുവിൽ പൊലിഞ്ഞു.

കെസിയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ രാഹുൽ ഗാന്ധിയുടെ വീട്ടിൽ മണിക്കൂറുകൾ നീണ്ടു. പ്രിയങ്ക ഗാന്ധിയുടെ സാന്നിദ്ധ്യത്തിലായിരുന്നു യോഗം.താൻ ഇല്ലെങ്കിൽ മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയായി പരിഗണിക്കണമെന്ന ദേശീയ ജനറൽ സെക്രട്ടറി കൂടിയായ കെ സിയുടെ അവസാന ശ്രമവും ഫലം കണ്ടില്ല. ഒടുവിൽ പാർട്ടി നേതാക്കൾ തമ്മിലുള്ള ഭിന്നത പുറത്ത് വരാതിരിക്കാനുള്ള ശക്തമായ ഇടപെടലാണ് ദേശീയ അധ്യക്ഷൻ ഖർഗെയുടെ വീട്ടിൽ ഒടുവിൽ നടന്നത്.

Related Articles

Back to top button