India

തിരുപ്പൂർ വെള്ളകോവിലിൽ ലോറിയിൽ കാറിടിച്ച് അപകടം; ആറ് പേർക്ക് ദാരുണാന്ത്യം

Please complete the required fields.




ചെന്നൈ: തമിഴ്‌നാട് തിരുപ്പൂർ വെള്ളകോവിലിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ കാറിടിച്ച് അപകടം. ആറ് പേർക്ക് ദാരുണാന്ത്യം . ബുധനാഴ്ച പുലർച്ചെയാണ് സംഭവം.

ട്രിച്ചി-കോയമ്പത്തൂർ ദേശീയ പാതയിൽ കാങ്കയത്തിന് സമീപമാണ് അപകടം നടന്നത്. ഡിവൈഡറിലേക്ക് ഇടിച്ചുകയറിയ ഒരു ചരക്ക് ലോറി റോഡിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. ലോറി മാറ്റാനുള്ള ശ്രമത്തിലായിരുന്നു പോലീസ് ഉദ്യോഗസ്ഥരും ലോറി ഡ്രൈവറും.അതിനിടെ അമിത വേഗത്തിലെത്തിയ കാർ ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥനെയും ഡ്രൈവറെയും ഇടിച്ചുതെറിപ്പിച്ച ശേഷമാണ് വാഹനം ലോറിയിൽ ഇടിച്ചുകയറിയത്.

കാർ യാത്രക്കാരായ നാലുപേരും അപകടത്തിൽപ്പെട്ട പോലീസ് ഉദ്യോഗസ്ഥനും ലോറി ഡ്രൈവറും മരിച്ചു. കാറിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്.

Related Articles

Back to top button