Kozhikode

കോഴിക്കോട് കുറ്റിയടിയിൽ അവധിക്ക് നാട്ടിൽ എത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു; അപകടം പുതിയ വീട്ടിലെ മോട്ടോറിന് കണക്ഷൻ കൊടുക്കുന്നതിനിടെ

Please complete the required fields.




കുറ്റ്യാടി: അവധിക്ക് നാട്ടിലെത്തിയ പ്രവാസി യുവാവ് വീടിനുള്ളിൽ ഷോക്കേറ്റു മരിച്ചു. നിട്ടൂർ പൊയിൽമുക്കിലെ ചേറ്റുകുനി വലീദ് ഹസ്സൻ (30) ആണ് മരിച്ചത്. പുതുതായി നിർമിക്കുന്ന വീട്ടിലെ മോട്ടോറിന് കണക്ഷൻ നൽകാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്

വൈദ്യുതി ബന്ധം വേർപെടുത്തി ആളുകൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഖത്തറിൽ നിന്ന് ഏപ്രിൽ ആദ്യം നാട്ടിൽ വന്നതാണ്. കുറ്റ്യാടി പൊലീസ് ഇൻക്വസ്ററ് നടത്തി. കോഴികോട് മെഡിക്കാൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് അയച്ചു.

പിതാവ് :പരേതനായ സി.കെ. ഹസെനാർ. മാതാവ്: റംല. ഭാര്യ: ആഷില (അരീക്കരവയൽ അടുക്കത്ത്). മകൻ: സഈം. സഹോദരങ്ങൾ: ഉസാമ,ലൈല. ഖറടക്കം വെള്ളിയാഴ്ച ഉച്ചക്ക് നിട്ടൂർ ജുമാസമസ്‌ജിദ് ഖബർ സ്ഥാനിൽ.

Related Articles

Back to top button