
തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ യുവാവ് കുത്തേറ്റ് മരിച്ചു. എള്ളുവിള സ്വദേശി രാഹുൽ (24) ആണ് കൊല്ലപ്പെട്ടത്.ഇന്നലെ രാത്രി 11 മണിയോടെ കാട്ടാക്കട കിള്ളിയിലെ രാജശ്രീ ഓഡിറ്റോറിയത്തിന് സമീപമായിരുന്നു സംഭവം. ആക്രമണം നടത്തിയ പ്രതിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
കാട്ടാക്കട പൊലീസ് പ്രതിക്കായി അന്വേഷണം തുടരുകയാണ്. താക്കോൽകൊണ്ട് ഒരാൾ രാഹുലിന്റെ വാരിയെല്ലിന് സമീപത്തായി കുത്തുകയായിരുന്നു. തുടർന്ന് കാട്ടാക്കട മമൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.രാഹുലും മറ്റൊരാളും തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.





