Pathanamthitta
വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ചു, പത്തനംതിട്ടയിൽ രണ്ട് പേർക്ക് ദാരുണാന്ത്യം

പത്തനംതിട്ട : ഓട്ടോറിക്ഷയും ലോറിയും കൂട്ടിയിടിച്ച് അപകടം . രണ്ട് പേർക്ക് ദാരുണാന്ത്യം . കുമ്പഴ പാലത്തിനു സമീപം വെച്ചാണ് സംഭവം . വടശേരിക്കര സ്വദേശികളായ ഫിലിപ്പ് (സണ്ണി– 64), ജിൻസി ജോർജ് എന്നിവരാണ് മരിച്ചത്.
ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങും വഴിയാണ് അപകടമുണ്ടായത്. ജിൻസി ജോർജ് അപകട സ്ഥലത്തുവച്ചും ഫിലിപ്പ് ആശുപത്രിയിൽ എത്തിച്ച ശേഷവുമാണ് മരിച്ചത്. മൃതദേഹങ്ങൾ പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.





