Pathanamthitta

സമൂഹമാധ്യമങ്ങൾ വഴി മുഖ്യമന്ത്രിയുടെ മകളെ അപമാനിച്ചു; കേസെടുത്ത് സൈബർ പൊലീസ്

Please complete the required fields.




പത്തനംതിട്ട: സമൂഹമാധ്യമങ്ങൾ വഴി മുഖ്യമന്ത്രിയുടെ മകളെ അപമാനിച്ച സംഭവത്തിൽ കേസെടുത്ത് പത്തനംതിട്ട പൊലീസ്. ബിനു എസ്.നായർ എന്ന പേരിലുള്ള അക്കൗണ്ടിനെതിരെയായിരുന്നു പരാതി. സ്ത്രീയെ അപമാനിക്കുന്ന തരത്തിലുള്ള ലൈം​ഗിക പരാമർശങ്ങൾ നടത്തിയ വ്യക്തിക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു പരാതി.

ഡിവൈഎഫ്ഐ അടൂർ ബ്ലോക്ക് സെക്രട്ടറി വിഷ്ണു ​ഗോപാലാണ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. ബിഎൻഎസ് ആക്ട് പ്രകാരവും ഐടി ആക്ട് പ്രകാരവുമാണ് കേസെടുത്തത്.

Related Articles

Back to top button