Idukki

ഇടുക്കിയിൽ മദ്യലഹരിയില്‍ കസേരയും വടിയും ഉപയോഗിച്ച് മകനെ ക്രൂരമായി മര്‍ദ്ദിച്ചു; പിതാവ് പിടിയില്‍

Please complete the required fields.




ഇടുക്കി: ഉടുമ്പന്നൂരില്‍ മദ്യലഹരിയില്‍ മകനെ ക്രൂരമായി മര്‍ദ്ദിച്ച പിതാവ് പിടിയില്‍. ഉടുമ്പന്നൂര്‍ സ്വദേശി നജീബിനെയാണ് കുടുംബം നല്‍കിയ പരാതിയില്‍ കരിമണ്ണൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ബാലനീതി നിയമപ്രകാരമുള്ള വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ചൈല്‍ഡ് ലൈന്‍ അധികൃതരും സംഭവത്തില്‍ ഇടപെട്ടിട്ടുണ്ട്.

ഇന്നലെ രാത്രിയാണ് കേസിനാസ്പദമായ സംഭവം. മദ്യപിച്ച് വീട്ടിലെത്തിയ നജീബ് പതിനഞ്ചുകാരനായ മകനെ കസേരയും വടിയും ഉപയോഗിച്ചാണ് മര്‍ദ്ദിച്ചതെന്ന് കുട്ടിയുടെ മാതാവ് ജമീല പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ അന്‍ഷാദ് ചികിത്സയില്‍ പ്രവേശിപ്പിച്ചു.

പിതാവ് പൊതിരെ തല്ലിയപ്പോള്‍ വീട്ടില്‍ നിന്നും ഇറങ്ങി മതില്‍ ചാടി രക്ഷപ്പെടുകയായിരുന്നു അന്‍ഷാദ്. യാതൊരു പ്രകോപനവും ഇല്ലാതെയാണ് പിതാവ് മര്‍ദ്ദിച്ചതെന്ന് കുട്ടി പൊലീസില്‍ മൊഴി നല്‍കി. മദ്യലഹരിയിലായിരുന്നു മര്‍ദ്ദനം എന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

Related Articles

Back to top button