Kozhikode

കെഎസ്ആർടിസി ബസ് തട്ടി ദാരുണ അപകടം; ചികിത്സയിലായിരുന്ന വയോധികയുടെ കാൽ ശസ്ത്രക്രിയയിലൂടെ മുറിച്ചുമാറ്റി

Please complete the required fields.




കോഴിക്കോട്: കെഎസ്ആർടിസി ബസ് കാലിലൂടെ കയറിയിറങ്ങി പരിക്കേറ്റ വയോധികയുടെ കാൽ ശസ്ത്രക്രിയയിലൂടെ മുറിച്ചുമാറ്റി. ചിപ്പിലിത്തോട് സ്വദേശിനി ജാനുവിനാണ് ഈ ദാരുണമായ അനുഭവം ഉണ്ടായത്.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു അപകടം. ബസിൽ നിന്നിറങ്ങി നടക്കാൻ തുടങ്ങുന്നതിനിടെ ഇതേ ബസ് തന്നെ ജാനുവിന്റെ കാലിലൂടെ കയറിയിറങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് സാരമായതിനാൽ കാൽ മുറിച്ചുമാറ്റേണ്ടി വന്നു. നിലവിൽ ഇവർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

Related Articles

Back to top button