
കൊയിലാണ്ടി : ക്ഷാമബത്ത ഉൾെപ്പടെയുള്ള കുടിശ്ശിക ലഭിക്കാത്തതിലും സർവീസ് ജീവനക്കാരുടെ ആനുകൂല്യ നിഷേധത്തിലും പ്രതിഷേധിച്ചു സർവീസ് സംഘടനകളും പെൻഷനേഴ്സ് അസോസിയേഷനും കൊയിലാണ്ടി ടൗണിൽ നൈറ്റ് മാർച്ച് നടത്തി.
സിവിൽസ്റ്റേഷൻ പരിസരത്തുനിന്ന് ആരംഭിച്ച മാർച്ച് ബസ് സ്റ്റാൻഡിനടുത്ത് സമാപിച്ചു. സമാപന പരിപാടി എൻ.ജി.ഒ. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഉമാശങ്കർ ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.യു. സംസ്ഥാന ട്രഷറർ ബീന പൂവത്തിൽ മുഖ്യപ്രഭാഷണം നടത്തി. എൻ.ജി.ഒ.എ. ജില്ലാ പ്രസിഡൻറ്പ്രേംനാഥ് മംഗലശ്ശേരി, പെൻഷനേഴ്സ് അസോസിയേഷൻ മണ്ഡലം പ്രസിഡൻറ് ബാബു പയങ്ങാട്ട്, സന്തോഷ് നിടൂളി, ഫൈസൽമാസ്റ്റർ, സജീവൻ പൊറ്റക്കാട് എന്നിവർ സംസാരിച്ചു. കെ.വി. സുബ്രഹ്മണ്യൻ, ബ്രിജേഷ്, പ്രദീഷ് സായ് വേൽ, ജയകൃഷ്ണൻ, ദിജീഷ്, റഷീദ് എന്നിവർ നേതൃത്വം നൽകി.





