Wayanad

സുൽത്താൻ ബത്തേരിയില്‍ വീടിന് തീപിടിച്ച് വയോധികന്‍ മരിച്ചു

Please complete the required fields.




വയനാട്: സുൽത്താൻ ബത്തേരിയില്‍ വീടിന് തീപിടിച്ച് വയോധികന്‍ മരിച്ചു. അമ്മായിപാലം പുത്തൻ വീട് കൃഷ്ണൻകുട്ടി (73) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്.

വീട്ടിൽ നിന്ന് തീ ഉയരുന്നത് കണ്ട് നാട്ടുകാരും സ്ഥലത്തെത്തിയ സുൽത്താൻബത്തേരി പൊലീസും ഫയർഫോഴ്സും ചേർന്ന് തീ അണച്ചെങ്കിലും കൃഷ്ണൻ കുട്ടിയെ രക്ഷിക്കാനായില്ല. ഇദ്ദേഹം കിടന്നിരുന്ന മുറി പൂർണമായും കത്തി നശിച്ചു.
അപകടസമയം കൃഷ്ണൻകുട്ടി മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോട്ട് സർക്യൂട്ട് ആയിരിക്കാം എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Back to top button