Kerala

റമളാൻ വിടവാങ്ങുന്നു; ശവ്വാൽ അമ്പിളിക്കായി കാത്തിരിപ്പ്; ഇന്ന് മാസപ്പിറവി കണ്ടാൽ നാളെ ചെറിയ പെരുന്നാൾ

Please complete the required fields.




വ്രതശുദ്ധിയുടെ മുപ്പത് നാളുകൾക്ക് വിരാമമിട്ട് ലോകമെങ്ങുമുള്ള വിശ്വാസികൾ ചെറിയ പെരുന്നാളിനെ വരവേൽക്കാൻ ഒരുങ്ങുന്നു. റംസാൻ 29 ആയ ഇന്ന് സൂര്യാസ്തമയത്തിന് ശേഷം മാസപ്പിറവി നിരീക്ഷിക്കാൻ ഖാസിമാരും മതനേതാക്കളും വിശ്വാസികളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.

ഇന്ന് മാസപ്പിറവി ദൃശ്യമായാൽ നാളെ (വെള്ളിയാഴ്ച) ഈദുൽ ഫിത്‌ർ (ചെറിയ പെരുന്നാൾ) ആഘോഷിക്കും. അല്ലാത്തപക്ഷം മുപ്പത് നോമ്പും പൂർത്തിയാക്കി ശനിയാഴ്ചയാകും പെരുന്നാൾ.റംസാനിലെ പുണ്യമേറിയ അവസാന പത്തിലെ ഒറ്റയിട്ട രാവുകൾ ഇന്നലെയോടെ സമാപിച്ചു. ഇന്ന് മാസപ്പിറവി കണ്ടില്ലെങ്കിൽ നാളെ റമസാനിലെ അവസാന വെള്ളിയാഴ്ച എന്ന പ്രത്യേകതയുമുണ്ട്.ഇന്ന് സൂര്യാസ്തമയത്തിന് ശേഷം ഏകദേശം 20 മിനിറ്റോളം ചന്ദ്രൻ ആകാശത്തുണ്ടാകുമെങ്കിലും നിലവിലെ കാർമേഘാവൃതമായ കാലാവസ്ഥ മാസപ്പിറവി ദൃശ്യമാകുന്നതിന് വെല്ലുവിളിയായേക്കാം. ഖാസിമാരുടെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് നാട്.

അതേസമയം, മലപ്പുറം ജില്ലയിലെ അങ്ങാടികളെല്ലാം പെരുന്നാൾ തിരക്കിൽ അമർന്നു കഴിഞ്ഞു. വസ്ത്രങ്ങളും പലചരക്ക് സാധനങ്ങളും വാങ്ങാനായി പുലർച്ചെ വരെ നീളുന്ന കച്ചവടമാണ് നഗരങ്ങളിൽ നടക്കുന്നത്.
ഇന്ന് ഉച്ചയ്ക്ക് ശേഷം തിരക്ക് വർദ്ധിക്കുമെന്നതിനാൽ അത്യാവശ്യ വ്യാപാര സ്ഥാപനങ്ങൾ പുലർച്ചെ വരെ തുറന്നു പ്രവർത്തിക്കും. വിവിധയിടങ്ങളിൽ ഈദ്ഗാഹുകൾക്കും പള്ളികളിലുമുള്ള ഒരുക്കങ്ങൾ ഇന്ന് പൂർത്തിയാകും.

Related Articles

Back to top button