Kozhikode

എൻ.ഐ.ടി.യും ലിസാ കോളേജുംധാരണാപത്രം കൈമാറി

Please complete the required fields.




ചാത്തമംഗലം : എൻ.ഐ.ടി. ചാത്തമംഗലവും കൈതപ്പൊയിൽ ലിസാ കോളേജും തമ്മിൽ മനുഷ്യവിഭവശേഷി വികസനത്തിൽ ഒരുമിച്ചുപ്രവർത്തിക്കാൻ ധാരണ.എൻ.ഐ.ടി. ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ, ലിസ കോളേജ് ഡയറക്ടർ ഫാ. ഡോ. ജിമ്മി ആന്റണിക്ക് ധാരണാപത്രം കൈമാറി.

എൻ.ഐ.ടി. രജിസ്ട്രാർ സുനിൽ ജേക്കബ്, ലിസാ കോളേജ് വൈസ് പ്രിൻസിപ്പൽ ഫാദർ സെബിൻ ചിറമേൽ, പ്രൊഫ. വർഗീസ് മാത്യു, എൻ.ഐ.ടി. ഇന്ത്യൻ നോളജ് സിസ്റ്റം ചെയർപേഴ്‌സൺ ഡോ. ആശിഷ് അവസ്തി, എൻ.ഐ.ടി. അക്കാദമിക് ഡീൻ എ.വി. ബാബു, സുധീഷ് എൻ. ജോർജ്, ഡോ. വൃന്ദാ വർമ, പ്രൊഫ. കെ.കെ. ബാലസുബ്രഹ്‌മണ്യൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Related Articles

Back to top button