Thiruvananthapuram

പതിനാല് ജില്ലകളിലും ഭാര്യമാര്‍, വാടകയ്ക്ക് വീട് എടുത്ത് മോഷണവും വിവാഹവും നടത്തിവന്ന കുപ്രസിദ്ധ മോഷ്ടാവ് വലയിലായി

Please complete the required fields.




തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടങ്ങളില്‍ നിന്നും വിവാഹം കഴിക്കുകയും മോഷണം നടത്തുകയും ചെയ്തിരുന്നയാള്‍ പിടിയില്‍. കുപ്രസിദ്ധ മോഷ്ടാവ് ‘കല്യാണ രാമന്‍’ എന്ന ബാഹുലേയനാണ് പിടിയിലായത്. ആറ്റിങ്ങല്‍ പൊലീസാണ് പ്രതിയെ പിടികൂടിയത്.

തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശിയായ ഇയാള്‍ക്കെതിരെ നെയ്യാറ്റിന്‍കര മുതല്‍ കാസര്‍കോട് വരെയുള്ള വിവിധ പൊലീസ് സ്റ്റേഷനുകളിലായി പിടിച്ചുപറി, മോഷണം അടക്കം 50ലധികം കേസുകളുണ്ട്. ബാഹുലേയന്‍, കല്യാണരാമന്‍, ദാസ് ബാബു, ബാബു, സുന്ദരന്‍, രാജന്‍, വിജയന്‍ തുടങ്ങി വ്യത്യസ്ത പേരുകളിലാണ് ഓരോ സ്ഥലത്തും ഇയാള്‍ അറിയപ്പെടുന്നത്.

വാടകയ്ക്ക് വീട് എടുത്താണ് മോഷണവും വിവാഹവും നടത്തിരുന്നത്. ഭര്‍ത്താവ് മരിച്ച സ്ത്രീകളെയും ഭര്‍ത്താവുമായി പിണങ്ങിക്കഴിയുന്ന സ്ത്രീകളെയുമാണ് ഇയാള്‍ കല്യാണം കഴിച്ചിരുന്നത്. ആളൊഴിഞ്ഞ വീട് കണ്ടെത്തി മോഷണം നടത്തുകയാണ് ഇയാളുടെ പതിവ് രീതി.

Related Articles

Back to top button