India

അവിഹിതം, മാനസിക പീഡനം, വഞ്ചന, അവഗണന; വിജയിയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ സംഗീത; വിവാഹമോചന ഹർജിയിലെ ഞെട്ടിക്കുന്ന വിവരങ്ങൾ

Please complete the required fields.




തമിഴ് സിനിമാ ലോകത്തെയും ആരാധകരെയും ഒരുപോലെ നിരാശയിലാഴ്ത്തുന്ന വാർത്തകളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. തമിഴകത്തിന്റെ പ്രിയനടനും തമിഴക വെട്രി കഴകം (TVK) അധ്യക്ഷനുമായ വിജയിയുമായുള്ള ദീർഘകാലത്തെ വിവാഹബന്ധം വേർപ്പെടുത്താൻ ഭാര്യ സംഗീത ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച് ചെങ്കൽപ്പട്ട് കുടുംബ കോടതിയിൽ സംഗീത വിവാഹമോചന ഹർജി ഫയൽ ചെയ്തു.

വിജയിക്കെതിരെ അതീവ ഗൗരവമേറിയ ആരോപണങ്ങളാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്. വിജയിക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്നതാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. ഈ ബന്ധം അവസാനിപ്പിക്കാമെന്ന് മുൻപ് വിജയ് വാക്ക് നൽകിയിരുന്നതായും എന്നാൽ അത് പാലിക്കപ്പെട്ടില്ലെന്നും സംഗീത ആരോപിക്കുന്നു. തമിഴ് രാഷ്ട്രീയത്തിലും സിനിമയിലും വലിയ സ്വാധീനമുള്ള വിജയിയുടെ സ്വകാര്യ ജീവിതത്തിലെ ഈ അസ്വാരസ്യങ്ങൾ ഇപ്പോൾ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.

Related Articles

Back to top button