
തിരുവനന്തപുരം: ചാഞ്ചാട്ടങ്ങൾക്കൊടുവിൽ കേരളത്തിൽ സ്വർണ്ണവില വീണ്ടും ഉയർന്നു. ഇന്ന് 22കാരറ്റ് ഒരു പവൻ സ്വർണത്തിന് 400 രൂപ വർധിച്ച് 1,18,480 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് 14,810 രൂപയാണ് വില.
ഇന്നലെ രാവിലെ ഒരു പവൻ സ്വർണത്തിന് 1,18,560 രൂപയായിരുന്നു വില. ഉച്ചയോടെ വില കുറഞ്ഞ് 1,18,080 രൂപയിലേക്ക് താഴ്ന്നിരുന്നു.രാജ്യാന്തര വിപണിയിൽ സ്വർണ്ണവില ഔൺസിന് 5200 ഡോളർ നിലവാരത്തിൽ തുടരുന്നതും രൂപയുടെ മൂല്യത്തിലുണ്ടാകുന്ന മാറ്റങ്ങളുമാണ് പ്രാദേശിക വിപണിയിൽ പ്രതിഫലിക്കുന്നത്.





