Ernakulam

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയരുന്നു

Please complete the required fields.




കൊച്ചി: നെഞ്ചിടിപ്പ് കൂടുന്നു, സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയരുന്നു. ഗ്രാമിന് 210 രൂപയുടെ വർധനവാണ് ഇന്ന് ഉണ്ടായത്.

ഒരു ഗ്രാം സ്വർണത്തിന്റെ വില 14,345 രൂപയായാണ് വർധിച്ചത്. പവന്റെ വിലയിൽ 1680 രൂപയുടെ വർധനയുണ്ടായി. 1,14,760 രൂപയായാണ് പവന്റെ വില വർധിച്ചത്. മിഡിൽ ഈസ്റ്റിലെ സംഘർഷസാഹചര്യമാണ് സ്വർണവില ഉയരുന്നതിനുള്ള പ്രധാന കാരണം.

വിലക്കയറ്റം സാധാരണക്കാരായ ഉപഭോക്താക്കളെയും വിവാഹ ആവശ്യങ്ങൾക്കായി സ്വർണം വാങ്ങാനിരിക്കുന്നവരെയും വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.അതേസമയം, ആഗോളവിപണിയിൽ ഇന്ന് സ്വർണത്തിന് നേരിയ വിലയിടുവുണ്ടായി. സ്​പോട്ട്ഗോൾഡ് വില 0.2 ശതതമാനം ഇടിഞ്ഞു. ഡോളർ ശക്തമായതാണ് ആഗോള വിപണിയിലെ വിലയിടിവിന്റെ കാരണം.
4,968 ഡോളറിലാണ് സ്​പോട്ട് ഗോൾഡിന്റെ വ്യാപാരം പുരോഗമിക്കുന്നത്. വരും ദിവസങ്ങളിൽ മിഡിൽ ഈസ്റ്റിലെ സാഹചര്യം തന്നെയാവും സ്വർണവിലയെ സ്വാധീനിക്കുക.

Related Articles

Back to top button