Kannur

കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി കേരളത്തിന്റെ അഭിമാനം’ – കെ.കെ. ശൈലജ

Please complete the required fields.




കണ്ണൂർ : കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി കേരളത്തിന്റെ അഭിമാനമാണെന്നും ഇവിടുത്തെ ജനങ്ങൾക്ക് അത് നൽകുന്ന സുരക്ഷാ കവചം സമാനതകളില്ലാത്തതാണെന്നും മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ.

കേന്ദ്ര ഗവൺമെന്റ് കൊണ്ടുവന്ന ആയുഷ്മാൻ ഭാരത് പദ്ധതി കേരളത്തിൽ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട വസ്തുതകൾ മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ വിശദീകരിച്ചു. കേരളം സ്വന്തമായി ഒരു ഇൻഷുറൻസ് പദ്ധതി ആസൂത്രണം ചെയ്യുന്ന സമയത്താണ് കേന്ദ്രം ആയുഷ്മാൻ ഭാരത് പ്രഖ്യാപിക്കുന്നത്.
എന്നാൽ, കേന്ദ്ര പദ്ധതി പ്രകാരം 18 ലക്ഷം കുടുംബങ്ങൾക്ക് മാത്രമാണ് ആനുകൂല്യം ലഭിക്കുമായിരുന്നത്, അതിന്റെ 40 ശതമാനം തുക സംസ്ഥാനം വഹിക്കണമായിരുന്നു.

എന്നാൽ കേരളം 42 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഇൻഷുറൻസ് നൽകാനാണ് തീരുമാനിച്ചതെന്നും, കേന്ദ്രം നൽകുന്ന വിഹിതത്തിന് പുറമെ ബാക്കി തുക മുഴുവൻ സംസ്ഥാന സർക്കാർ വഹിച്ചുകൊണ്ടാണ് കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി (KASP) നടപ്പിലാക്കുന്നതെന്നും അവർ പറഞ്ഞു.
ബിജെപി പ്രവർത്തകർ ഇത് ‘മോദിയുടെ കാർഡ്’ എന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണെന്നും, മറ്റൊരാൾ ചെയ്യുന്ന കാര്യങ്ങൾ സ്വന്തമാക്കാൻ ശ്രമിക്കുന്ന ഇത്രയും “വൃത്തികെട്ട രീതി” ഒരു ഗവൺമെന്റും സ്വീകരിക്കാറില്ലെന്നും അവർ കുറ്റപ്പെടുത്തി.

Related Articles

Back to top button