Thrissur

വിവാഹവാഗ്ദാനം നൽകി പീഡനം; 40 പവൻ സ്വർണ്ണവും പണവുമായി കടന്ന പ്രതി ബോംബെ എയർപോർട്ടിൽ പിടിയിൽ

Please complete the required fields.




തൃശൂർ: വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും ലക്ഷക്കണക്കിന് രൂപയും സ്വർണ്ണവും തട്ടിയെടുത്ത് മുങ്ങുകയും ചെയ്ത പ്രതി രണ്ട് വർഷത്തിന് ശേഷം പിടിയിൽ. വിയ്യൂർ പടുകാട് പുത്തൻ വീട്ടിൽ ഹെൻറി ജോസഫ് (31) ആണ് ചെറുതുരുത്തി പോലീസിന്റെ പിടിയിലായത്. ബോംബെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് ഇയാളെ പോലീസ് സംഘം സാഹസികമായി പിടികൂടിയത്.

ബോംബെ വഴി വിദേശത്തേക്കു കടക്കുന്നുണ്ടെന്ന് കുന്നംകുളം എ.സി.പി.സി ആർ സന്തോഷിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ചെറുതുരുത്തി സി. ഐ.വിനു , എസ് ഐമാരായ എ ആർ നിഖിൽ, ജോളി സെബാസ്റ്റ്യൻ , പൊലീസ് ഉദ്യോഗസ്ഥരായ വിനീത് മോൻ , ഗിരീഷ് എന്നിവർ അടങ്ങുന്ന സംഘം വളരെ സാഹസികമായി ബോംബെ എയർപോർട്ടിൽ നിന്ന് പിടിച്ച് ചെറുതുരുത്തി സ്റ്റേഷനിൽ എത്തിച്ചത്.

Related Articles

Back to top button