Thiruvananthapuram

സ്വർണവിലയിൽ വീണ്ടും വൻ കുതിപ്പ്, പവന് കൂടിയത് 1240 രൂപ

Please complete the required fields.




തിരുവനന്തപുരം : കേരളത്തിൽ സ്വർണവിലയിൽ വീണ്ടും വൻ കുതിപ്പ്. ഗ്രാമിന് 155 രൂപയുടെ വർധനവാണ് ഇന്നുണ്ടായത്. 13,030 രൂപയായാണ് സ്വർണവില വർധിച്ചത്.

പവന് 1240 രൂപയുടെ വർധനയുണ്ടായി. 1,04,240 രൂപയായാണ് പവന്റെ വില വർധിച്ചത്. 18 കാരറ്റിന്റെ സ്വർണവില 10,710 രൂപയായി ഉയർന്നു. 43, 9 കാരറ്റിന്റെ വിലയും ഉയർന്നിട്ടുണ്ട്. ആഗോള രാഷ്ട്രീയസാഹചര്യങ്ങൾ തന്നെയാണ് സ്വർണത്തിന്റെ വില ഉയർത്തുന്ന പ്രധാനഘടകം.

അതേസമയം, ആഗോളവിപണിയിലും സ്വർണത്തിന് വില ഉയരുകയാണ്. സ്​പോട്ട് ഗോൾഡ് വില ഔൺസിന് വില 4400 ഡോളറായാണ് ഉയർന്നത്. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് ഫെബ്രുവരിയിൽ 1.3 ശതമാനം ഉയർന്ന് 4609 ഡോറായി.

Related Articles

Back to top button