Kerala

റെക്കോർഡ് കുതിപ്പിന് ബ്രേക്ക്! സ്വർണവിലയിൽ വൻ ഇടിവ്

Please complete the required fields.




കൊച്ചി : കേരളത്തിൽ ഇന്ന് സ്വർണവില താഴോട്ട്. ഗ്രാമിന് 60രൂപയും പവന് 480 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 12,300 രൂപയും പവന് 98,400 രൂപയുമായി.

ഇന്നലെ ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കൂടിയിരുന്നു. ഗ്രാമിന് 12,360 രൂപയും പവന് 98,880 രൂപയുമായിരുന്നു വില. ബുധനാഴ്ചയും (17-12-2025) സ്വർണവില കൂടിയിരുന്നു. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കൂടിയത്. ഗ്രാമിന് 12,330 രൂപയും പവന് 98,640 രൂപയുമായിരുന്നു ഇന്നലത്തെ വില.
തിങ്കളാഴ്ച രണ്ടുതവണ സ്വർണവില കൂടി പവന് ഒരു ലക്ഷം രൂപയുടെ തൊട്ടരികിൽ എത്തിയിരുന്നു. രാവിലെ സ്വർണം ഗ്രാമിന് 75 രൂപ വർധിച്ച് 12,350 രൂപയായിരുന്നു വില. പവന്റെ വില 600 രൂപ വർധിച്ച് 98,800 രൂപയായിരുന്നു.

ഉച്ചക്ക് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 12,410 രൂപയും പവന് 99,280 രൂപയുമായിരുന്നു. ഇതാണ് എക്കാലത്തെയും ഉയർന്ന വില. 720 രൂപ കൂടി കൂടിയാൽ ഒരുലക്ഷം രൂപയിൽ എത്തുമായിരുന്നു. എന്നാൽ, ചൊവ്വാഴ്ച ഗ്രാമിന് 140 രൂപയും പവന് 1,120 രൂപയും കുറഞ്ഞു. ഗ്രാമിന് 12,270 രൂപയും പവന് 98,160 രൂപയുമായിരുന്നു അന്നത്തെ വില.

Related Articles

Back to top button