Kozhikode
റോഡിൽ സീബ്രാ ലൈനില്ല; എസ്ടിയു പഞ്ചായത്ത് കമ്മിറ്റി റോഡിൽ സീബ്രാലൈനുകൾ വരച്ച് പ്രതിഷേധിച്ചു

താമരശ്ശേരി: ടൗണിൽ ദേശീയപാതയിൽ സീബ്രാ ലൈനുകൾ മാഞ്ഞിട്ടും അധികൃതർ തുടരുന്ന നിഷേധാത്മക നിലപാടിനെതിരെ എസ്ടിയു പഞ്ചായത്ത് കമ്മിറ്റി റോഡിൽ സീബ്രാലൈനുകൾ പ്രതീകാത്മകമായി വരച്ച് പ്രതിഷേധിച്ചു. സീബ്രാ ലൈനുകൾ ഇല്ലാത്തതിനാൽ കാൽനടയാത്രക്കാർ അപകടത്തിൽപെടുന്നതായി സമരക്കാർ ചൂണ്ടിക്കാട്ടി.
താലൂക്ക് ആശുപത്രിക്കു സമീപം സീബ്രാലൈൻ വരച്ചു നടത്തിയ പ്രതിഷേധം എസ്ടിയു നിയോജക മണ്ഡലം സെക്രട്ടറി അഷ്റഫ് കൂടത്തായി ഉദ്ഘാടനം ചെയ്തു. എസ്‌ടിയു പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മുഹമ്മദ് കുട്ടിമോൻ ആധ്യക്ഷ്യം വഹിച്ചു. സുബൈർ വെഴുപ്പൂർ, അലി തച്ചംപൊയിൽ , കാസിം കാരാടി, സലീം വാളൂർ പൊയിൽ, കെ.കെ. ഹംസ കുട്ടി, കമ്മു ചുങ്കം, സി.ടി സുലൈമാൻ, സലീം വാടിക്കൽ, ഹാരിസ് കാരാടി എന്നിവർ പ്രസംഗിച്ചു.ഈ ആവശ്യം ഉന്നയിച്ച് എസ്ടിയു പ്രവർത്തകർ മന്ത്രിക്ക് കത്ത് അയച്ചു.





