Kozhikode

കടകളിലെ മോഷണം; അന്വേഷണം ഊർജിതമാക്കി പോലീസ്

Please complete the required fields.




തൊട്ടിൽപ്പാലം : തൊട്ടിൽപ്പാലം ടൗണിലെ രണ്ട് കടകളിലായി കഴിഞ്ഞദിവസം നടന്ന മോഷണത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. കഴിഞ്ഞമാസം 25-നാണ് തൊട്ടിൽപ്പാലം ടൗണിലെ ഇലക്‌ട്രിക് കടയിലും ജൂവലറിയിലും മോഷണം നടന്നത്. പൂട്ടുതകർത്ത് കടയിൽക്കയറിയ മോഷ്ടാവ് ജൂവലറിയിൽനിന്ന് ഒരു സ്വർണമോതിരവും 12 വെള്ളിയാഭരണങ്ങളും കവർന്നു. ഇലക്‌ട്രിക്കൽസിലെ സിസിടിവി തകർത്തശേഷം കൗണ്ടറിൽ സൂക്ഷിച്ച പണവും മോഷ്ടിച്ചു. ജൂവലറിയിൽ പുലർച്ചെ 1.30-നും ഇലക്‌ട്രിക്കൽസിൽ പുലർച്ചെ 3.00 മണിക്കും ആണ് മോഷണം നടന്നത്.

ഇലക്‌ട്രിക്കൽസിൽ നാലുവർഷം മുൻപും മോഷണം നടന്നിരുന്നു. അന്ന് നാലുലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. മോഷണം സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തി മോഷ്ടാക്കളെ നിയമത്തിനു മുൻപിൽ കൊണ്ടുവരണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു. തൊട്ടിൽപ്പാലത്ത് മോഷണം നടന്ന കടയിലും പരിസരങ്ങളിലും വിരലടയാള വിദഗ്ധരും ഡോഗ്സ്‌ക്വാഡും പരിശോധന നടത്തി. സമീപകടകളിലെ സിസിടിവി ക്യാമറകൾ പോലീസ് പരിശോധിച്ചു.

Related Articles

Back to top button