Kerala

വേട്ടപ്പട്ടികൾ ആക്രമിക്കാൻ വന്നപ്പോൾ ആദ്യം കവചം തീർത്തത് സുധാകരൻ തന്നെയാണ്’ഉണ്ണിത്താന് ഭീഷണിയുമായി കെ.സുധാകരന്റെ വിശ്വസ്തൻ

Please complete the required fields.




രാജ്‌മോഹൻ ഉണ്ണിത്താന് ഭീഷണിയുമായി കെ.സുധാകരന്റെ വിശ്വസ്തൻ. ഉണ്ണിത്താൻ തല മറന്ന് എണ്ണ തേക്കരുത്. തേച്ചാൽ എന്ത് സംഭവിക്കുമെന്ന് അണികളും പാർട്ടിയും പഠിപ്പിച്ചുതരും. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെ.സുധാകരന്റെ വിശ്വസ്തൻ ജയന്ത് ദിനേശിന്റെ പ്രതികരണം.സദാചാര പ്രശ്നത്തിൽ ഉണ്ണിത്താനെ ആക്രമിച്ചപ്പോഴും സുധാകരൻ സംരക്ഷണം ഒരുക്കിയിരുന്നു. പിന്തുണ നൽകിയിട്ടുണ്ടോ എന്ന് ആലോചിച്ചിട്ടല്ല സുധാകരന്റെ സംരക്ഷണം. രാഹുലിനെ ആക്രമിക്കുമ്പോഴും അങ്ങനെതന്നെ. പി ജെ കുര്യൻ സാറിനെയും, ശശി തരൂരിനെയും ഇത് പോലെ വേട്ടപ്പട്ടികൾ ആക്രമിക്കാൻ വന്നപ്പോൾ ആദ്യം കവചം തീർത്തത് ഈ കെ സുധാകരൻ തന്നെയാണ്. ഇപ്പൊൾ ആ കേസുകളൊക്കെ എന്തായി.ഈ പറയുന്നവരൊക്കെ തനിക്ക് പിന്തുണ നൽകിയിട്ടുണ്ടോ എന്ന് ആലോചിച്ചിട്ടല്ല അദ്ദേഹം സംരക്ഷിക്കുന്നത്. ഉണ്ണിത്താന് മനസ്സിലാവുന്നുണ്ടോ? തല മറന്ന് എണ്ണ തേക്കരുത്. തേച്ചാൽ എന്തു സംഭവിക്കുമെന്ന് അണികളും പാർട്ടിയും പഠിപ്പിച്ചു തരുമെന്നും ജയന്ത് ദിനേശ് ഫേസ്ബുക്കിൽ കുറിച്ചു.കെ സുധാകരൻ വാക്ക് മാറ്റി പറയുന്ന ആളാണെന്നും അതിനാലാണ് കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് അദ്ദേഹത്തിനെ മാറ്റിയതെന്നും രാജ്മോഹൻ ഉണ്ണിത്താൻ നേരത്തെ പ്രതികരിച്ചിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെ അനുകൂലിക്കുന്നവരെ കോൺ​ഗ്രസ് ആയി കാണാൻ തനിക്ക് കഴിയില്ലെന്നും അദ്ദേഹം നിലപാട് വ്യക്തമാക്കി.

ജയന്ത് ദിനേശ് ഫേസ്ബുക്കിൽ കുറിച്ചത്

അന്നും ഇന്നും എന്നും ഈ പാർട്ടിയിലെ ഏതൊരു നേതാവിനും ഏതൊരു പ്രവർത്തകനും സിപിഎമ്മിന്റെയോ ബിജെപിയുടെയോ ആക്രമണം നേരിട്ടാൽ അവർക്ക് കവചമായി കെ സുധാകരൻ എന്ന ഞങ്ങളുടെ പ്രിയപ്പെട്ട നേതാവ് കൂടെയുണ്ടാവും. സദാചാര പ്രശ്നം പറഞ്ഞ് സിപിഎം ഉണ്ണിത്താനെ ആക്രമിച്ചപ്പോഴും അങ്ങനെ തന്നെ. രാഹുലിനെ ആക്രമിക്കുമ്പോഴും അങ്ങനെതന്നെ .
പി ജെ കുര്യൻ സാറിനെയും, ശശി തരൂരിനെയും ഇത് പോലെ വേട്ടപ്പട്ടികൾ ആക്രമിക്കാൻ വന്നപ്പോൾ ആദ്യം കവചം തീർത്തത് ഈ കെ സുധാകരൻ തന്നെയാണ്. ഇപ്പൊൾ ആ കേസുകളൊക്കെ എന്തായി. ഈ പറയുന്നവരൊക്കെ തനിക്ക് പിന്തുണ നൽകിയിട്ടുണ്ടോ എന്ന് ആലോചിച്ചിട്ടല്ല അദ്ദേഹം സംരക്ഷിക്കുന്നത്.ഉണ്ണിത്താന് മനസ്സിലാവുന്നുണ്ടോ? തല മറന്ന് എണ്ണ തേക്കരുത്.തേച്ചാൽ എന്തു സംഭവിക്കുമെന്ന് അണികളും പാർട്ടിയും പഠിപ്പിച്ചു തരും.

Related Articles

Back to top button