Kozhikode

വേദി 23 ൽ സാംസ്കാരിക ഉത്സവവും; ഉത്സവമാക്കും സംഘാടകർ

Please complete the required fields.




കൊയിലാണ്ടി: മത്സരങ്ങളിൽ കുട്ടികൾ തിമിർത്താടുമ്പോൾ ഇവിടെ വേദി 23 ൽ മത്സരങ്ങളില്ല. ഇവിടെ സാംസ്കാരിക ഉത്സവമാകും. അധ്യാപകരും സാംസ്കാരിക രംഗത്തെ പ്രമുഖരും വേദിയിൽ എത്തും.
ഗുരു ചേമഞ്ചേരി സ്മരണ, വയലാർ സ്മരണ സംഗീത പരിപാടി , മാജിക്ക് ഷോ , സംഗീത അവതരണം, കളരി അഭ്യാസം , നാടൻ പാട്ട് , ഏകാഭിനയം എന്നിവ സാംസ്കാരിക പരിപാടിയെ വേറിട്ടതാക്കും.
25 ന് വൈകിട്ട് 5 ന് കൊയിലാണ്ടി ബസ് സ്റ്റാൻ്റ് പരിസരത്താണ് വേദി. കൻമന ശ്രീധരൻ , കല്പറ്റ നാരായണൻ , കവി വീരാൻ കുട്ടി തുടങ്ങിയവർ പങ്കെടുക്കുമെന്നും സാംസ്കാരിക കമ്മറ്റി ചെയർമാനായ പി. ബാബുരാജ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

64 മത് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൻ്റെ മത്സരമില്ലാത്ത ഏകവേദി സാംസ്കാരിക വേദി ആണ്. കലോത്സവ ഫണ്ട് കൂടാതെ പ്രവർത്തിക്കുന്ന ഏക കമ്മറ്റിയും സാംസ്കാരിക കമ്മറ്റിയാണ്.
കലോത്സവം നടക്കുന്ന പ്രദേശത്തെ കലാകാരന്മാർക്കും കലാകാരന്മാരായ അധ്യാപകർക്കും പരിപാടികൾ അവതരിപ്പിക്കാൻ വേണ്ടിയാണ് സാംസ്കാരിക വേദി ഒരുക്കുന്നത്. ഒരു പ്രതിഫലവുമില്ലാതെയാണ് കലാകാരൻമാർ പരിപാടികൾ അവതരിപ്പിക്കുന്നത്. 25,26,27 തീയതികളിൽ വൈകീട്ട് 5 മണി മുതലാണ് സാംസ്കാരിക വേദിയിൽ പരിപാടികൾ ആരംഭിക്കുക.

എഴുത്തുകാരൻ ശത്രുഘ്നൻ സാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിക്കും. പൂക്കാട് കലാലയത്തിൻ്റെ ‘ഗുരുപഥം’ (ഗുരു ചേമഞ്ചേരിസ്മരണ പ്രത്യേക പരിപാടി), സുനിൽ തിരുവങ്ങൂർ , അഡ്വ. കെ.ടി. ശ്രീനിവാസൻ എന്നിവരുടെ നേതൃത്വത്തിൽ കൊയിലാണ്ടി കൾചറൽ കമ്യൂണിറ്റി അവതരിപ്പിക്കുന്ന വയലാർ സ്മരണ സംഗീത പരിപാടി, പ്രസിദ്ധ മജീഷ്യൻ ശ്രീജിത്ത് വിയ്യൂരിൻ്റെ മാജിക് ഷോ , ശ്രീചക്ര സെൻ്റർ ഫോർ മ്യൂസിക്കൽ സ്റ്റഡീസിൻ്റെ സംഗീത അവതരണങ്ങൾ , കുറുവച്ചാൽ ദിനേശ് ഗുരുക്കളുടെ നേതൃത്വത്തിലുള്ള കളരി അഭ്യാസ പ്രദർശനം.സത്യൻ മുദ്രയുടെ ഏകാഭിനയം, രാജീവൻ, സജീവൻ ( അരങ്ങ്) എന്നിവരുടെ നേതൃത്വത്തിലുള്ള നാടൻ പാട്ട്, കലാകാരൻമാരായ അധ്യാപകരുടെ വൈവിധ്യമാർന്ന കലാപരിപാടികൾ, ചേലിയ നാടൻ പാട്ട് സംഘത്തിൻ്റെ അവതരണങ്ങൾ തുടങ്ങിയവ മൂന്നു ദിവസങ്ങളിലായി അരങ്ങിലെത്തും.കലാകാരന്മാർക്ക് കലോത്സവ കമ്മറ്റിയുടെ പേരിൽ മൊമെൻ്റൊ വേദിയിൽ സമ്മാനിക്കും. കൊയിലാണ്ടി ബസ് സ്റ്റാൻഡിലെ നഗരസഭാ സ്റ്റേജിലാണ് പരിപാടികൾ അവതരിപ്പിക്കപ്പെടുന്നത്.

പത്രസമ്മേളനത്തിൽ സാംസ്കാരിക കമ്മറ്റി ചെയർമാൻ പി. ബാബുരാജ്, വൈസ് ചെയർമാൻ എം.ജി. ബൽരാജ് , കൺവീനർ രഞ്ജൂഷ് ആവള , ജോ.കൺവീനർ ബിജു കാവിൽ , പ്രിൻസിപ്പാൾ എൻ.വി. പ്രദീപ് കുമാർ, മീഡിയ ചെയർമാൻ എ. സജീവ്കുമാർ, കൺവീനർ കെ.പി. അനിൽകുമാർ എന്നിവർ പങ്കെടുത്തു.

Related Articles

Back to top button