Thiruvananthapuram

ചെസ് പഠിക്കാനെത്തിയ വിദ്യാര്‍ഥിയോട് ലൈംഗികാതിക്രമം; അധ്യാപകന്‍ അറസ്റ്റില്‍

Please complete the required fields.




വെഞ്ഞാറമൂട്: പഠിക്കാനെത്തിയ വിദ്യാര്‍ഥിയോട് ലൈംഗികാതിക്രമം നടത്തിയ അധ്യാപകന്‍ അറസ്റ്റില്‍. പുല്ലമ്പാറ മേലാറ്റുമൂഴി പന്തപ്ലാവിക്കോണം കൂവപ്പറമ്പ് വീട്ടില്‍ വിജേഷാണ് (41) അറസ്റ്റിലായത്. വെഞ്ഞാറമൂട് വയ്യേറ്റ് മിറക്കള്‍ ചെസ് അക്കാദമി നടത്തിപ്പുകാരനാണ്‌. 14 വയസ്സുള്ള ആണ്‍കുട്ടിയാണ് അതിക്രമത്തിനിരയായത്.

പെരുമാറ്റത്തില്‍ അസ്വാഭാവികത കണ്ടതിനെ തുടര്‍ന്ന് സ്‌കൂളിലെ അധ്യാപകര്‍ കുട്ടിയെ കൗണ്‍സിലിങ്ങിന്‌ വിധേയമാക്കിയപ്പോഴാണ് അതിക്രമവിവരം പുറത്തായത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ വെഞ്ഞാറമൂട് പൊലീസില്‍ പരാതി നൽകി. വെഞ്ഞാറമൂട് പൊലീസ് എസ്എച്ച്ഒ ആസാദ് അബ്ദുല്‍ കലാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ്‌ ചെയ്തു.

Related Articles

Back to top button