
കോഴിക്കോട്: പശ്ചിമ ബംഗാൾ സ്വദേശിയിൽനിന്ന് ഒരു കിലോയിലേറെ സ്വർണം കവർന്ന കേസിലെ മൂന്ന് പ്രതികൾകൂടി പിടിയിലായി. ചേളന്നൂർ ഇരുവള്ളൂരിലെ തായാട്ടുകണ്ടിയിൽ പത്മേഷ് എന്ന ഉണ്ണി (40), പുനൂർ കക്കാട്ടുമ്മൽ താമസിക്കുന്ന കൊല്ലരിക്കൽ തേക്കിൻതോട്ടം നെല്ലിക്കൽ മുഹമ്മദ് ഫാറൂഖ് (34), ഫ്രാൻസിസ് റോഡ് കുത്ത്ക്കല്ല് വളപ്പിൽ കോളനിയിൽ താമസിക്കുന്ന ബംഗാളിലെ ഹൊജവട്ടയിലെ നിയാഖത്ത് (36) എന്നിവരെയാണ് കസബ ഇൻസ്പെക്ടർ എൻ. പ്രജീഷിെൻറ നേതൃത്വത്തിൽ കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡും കസബ പൊലീസും ചേർന്ന് അറസ്റ്റുചെയ്തത്.
സെപ്റ്റംബർ 20ന് രാത്രി റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡിലെ തെൻറ സ്വർണ ഉരുക്കുശാലയിൽ നിന്ന് മാങ്കാവിലേക്ക് 1.200 കിലോഗ്രാം സ്വർണവുമായി പോയ ബംഗാളിലെ വർധമാൻ സ്വദേശി റംസാൻ അലിയെ ബൈക്കിലെത്തിയ എട്ടംഗ സംഘം കണ്ടംകുളം ജൂബിലി ഹാളിനു സമീപത്തുനിന്ന് ആക്രമിച്ച് സ്വർണം കവരുകയായിരുന്നു. ബംഗാൾ സ്വദേശിയായ നിയാഖത്ത് 20 വർഷത്തോളമായി കമ്മത്ത് ലൈനിൽ സ്വർണ ബിസിനസ് നടത്തിവരുകയാണ്.





