Ernakulam

‘കോടതിയില്‍ വിശ്വാസം ഉണ്ട്, പേടിയില്ല’; ബലാത്സംഗ പരാതിയില്‍ റാപ്പര്‍ വേടന്‍ ജാമ്യത്തിലിറങ്ങി

Please complete the required fields.




കൊച്ചി : ബലാത്സംഗ പരാതിയില്‍ റാപ്പര്‍ വേടന്‍ ജാമ്യത്തിലിറങ്ങി. കോടതിയില്‍ വിശ്വാസം ഉണ്ടെന്നും പേടിയില്ലെന്നും വേടന്‍ പ്രതികരിച്ചു. തിരക്കുകളൊഴിഞ്ഞ് പരാതികളില്‍ ഗൂഡാലോചന ഉണ്ടോയെന്ന കാര്യത്തില്‍ താന്‍ പ്രതികരിക്കുമെന്നും ഇവിടെത്തന്നെ കാണുമെന്നും പരിപാടികളുമായി തുടരുമെന്നും വേടന്‍ പറഞ്ഞു.

വിവാഹ വാഗ്ദാനം നല്‍കി യുവ ഡോക്ടറെ പീഡിപ്പിച്ച കേസിലാണ് വേടനെ തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തത്. സൗഹൃദം നടിച്ച് പ്രണയത്തിലാവുകയും പിന്നീട് വിവാഹ വാഗ്ദാനം നല്‍കി രണ്ട് വര്‍ഷത്തിനിടെ അഞ്ചു തവണ ലൈംഗികമായി പീഡിപ്പിക്കുകയും പാട്ട് പുറത്തിറക്കാന്‍ എന്ന പേരില്‍ 31,000 രൂപ തട്ടിയെടുക്കുകയും ചെയ്തു എന്നാണ് ആരോപണം.

2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ അഞ്ച് സന്ദര്‍ഭങ്ങളിലായി കോഴിക്കോട്, കൊച്ചി ഏലൂരിലെ സുഹൃത്തിന്റെ വീട്, തന്റെ ഫ്‌ലാറ്റ് എന്നിവിടങ്ങളില്‍വെച്ച് പീഡിപ്പിച്ചതായാണ് യുവ ഡോക്ടറുടെ പരാതി. വേടനുമായി സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നും താന്‍ മാനസികമായി തകര്‍ന്നുപോയെന്നും പരാതിയില്‍ പറയുന്നു.

Related Articles

Back to top button